ക​ട്ട​പ്പ​ന മി​നിസി​വി​ൽ സ്റ്റേ​ഷ​ന്‍റെ ര​ണ്ടാംഘ​ട്ട പ്ര​വ​ർ​ത്ത​നം ഉ​ട​ൻ ആ​രം​ഭി​ക്കു​ം: മ​ന്ത്രി
Monday, January 17, 2022 10:40 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ എ​ല്ലാം മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി റോ​ഷി ആ​ഗ​സ്റ്റി​ൻ അ​റി​യി​ച്ചു. ക​ട്ട​പ്പ​ന സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ 10 ല​ക്ഷം രൂ​പ അ​നു​വ​ധി​ച്ചാ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. നാ​ലു മീ​റ്റ​ർ വീ​തി​യി​ൽ 150 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് റോ​ഡി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ന​ട​ത്തി​യ​ത്. ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഷാ​ജി കൂ​ത്തോ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സെ​യ്ദ് അ​ല​വി മ​ങ്ങാ​ട്ട്പ​റ​ന്പി​ൽ, കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് എം. ​തോ​മ​സ്, ത​ങ്ക​ച്ച​ൻ പു​ര​യി​ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.