തോ​ട്ടു​ങ്ക​ര പാ​ല​ത്തി​ലെ ന​വീ​ക​ര​ണ ജോ​ലി​യി​ൽ ക്ര​മ​ക്കേ​ടെ​ന്ന് പ​രാ​തി
Monday, January 17, 2022 10:40 PM IST
മു​ട്ടം: പ​ര​പ്പാ​ൻ തോ​ടി​നു കു​റു​കെ​യു​ള്ള തോ​ട്ടു​ങ്ക​ര പാ​ല​ത്തി​ൽ ന​ട​ക്കു​ന്ന ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. ഇ​തു സം​ബ​ന്ധി​ച്ച് മു​ട്ടം പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റെ​ജി ഗോ​പി, പ്ര​ദേ​ശ​വാ​സി​ക​ളാ​യ ടി.​എം. റ​ഷീ​ദ്, സി.​എം.​ഷാ​ന​വാ​സ് സി ​എം,അ​ശോ​ക​ൻ,മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി.

ഇ​തേ തു​ട​ർ​ന്ന് ആ​ക്ഷേ​പ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള തോ​ട്ടു​ങ്ക​ര പാ​ല​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ലും താ​ഴ്ഭാ​ഗ​ത്തു​മു​ള്ള കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി​യു​ടെ ക​ല്ലും സി​മ​ന്‍റും ഇ​ള​കി അ​പ​ക​ട​വ​സ്ഥ​യി​ലാ​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി​രു​ന്നു.

ചി​ല​യി​ട​ങ്ങ​ളി​ൽ ക​ന്പി തു​രു​ന്പെ​ടു​ത്ത് ദ്ര​വി​ച്ച നി​ല​യി​ലാ​ണ്. മു​ട്ടം, ഈ​രാ​റ്റു​പേ​ട്ട, പാ​ലാ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​തു ഇ​തു​വ​ഴി​യാ​ണ്.