തൊടു​പു​ഴ നഗരത്തിൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രുടെ അ​ഴി​ഞ്ഞാ​ട്ടം; വ്യാപാരികൾ ബുദ്ധിമുട്ടിൽ
Monday, January 17, 2022 10:36 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​ഴി​ഞ്ഞാ​ടു​ന്നു. വ്യാ​പാ​രി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ഇ​തു​മൂ​ലം പൊ​റു​തി​മു​ട്ടു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ജ​ല അ​ഥോ​റി​റ്റി റോ​ഡി​ൽ പി.​കെ.​സ്റ്റോ​ഴ്സ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ അ​ഗ്നി​യ്ക്ക് ഇ​ര​യാ​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തി​നു​പു​റ​മെ ക​ളി​പ്പാ​ട്ടം എ​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​തി​നു മു​ൻ വ​ശ​ത്ത് പ​ര​സ്യ​ത്തി​നാ​യി സ്ഥാ​പി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ൾ അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​പ്പി​ച്ച് 14,000 രൂ​പ​യു​ടെ ന​ഷ്ട​വും വ​രു​ത്തി.

നാ​ളു​ക​ളാ​യി മ​ദ്യ​പാ​നി​ക​ളും സാ​മൂ​ഹ്യ​വി​രു​ദ്ധ​രും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ഴി​ഞ്ഞാ​ടു​ക​യാ​ണ്. സ്ത്രീ​ക​ള​ട​ക്ക​മു​ള്ള സം​ഘം വി​ല​സു​ന്പോ​ൾ അ​വ​രെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്കു​ന്ന​തി​നോ വ്യാ​പാ​രി​ക​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നോ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്നും അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

ന​ഗ​ര​ത്തി​ലെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.​യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ സൈ​ര, ട്ര​ഷ​റ​ർ പി.​ജി. രാ​മ​ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സാ​ലി എ​സ്. മു​ഹ​മ്മ​ദ്, പി. ​അ​ജീ​വ്, ടോ​മി സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.