എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ
Sunday, January 16, 2022 11:14 PM IST
പാ​ലാ: കൊ​ട്ടാ​ര​മ​റ്റം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ പ്ര​ണ​യം ന​ടി​ച്ച് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച ബ​സ് ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ.

സം​ക്രാ​ന്തി സ്വ​ദേ​ശി തു​ണ്ടി​പ്പ​റ​ന്പി​ൽ അ​ഫ്സ​ലി(31)​നെ​യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​വാ​ഹി​ത​നാ​യ പ്ര​തി​, ബ​സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രി​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ അ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ചു ക​ണ്ട​ക്്ട​ർ പ്ര​ണ​യം ന​ടി​ച്ച് വ​ശീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ൾ ക​ഴി​ഞ്ഞ് വി​ദ്യാ​ർ​ഥി​നി പ്ര​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം കൊ​ട്ടാ​ര​മ​റ്റം ബ​സ്‌ സ്റ്റാ​ൻ​ഡി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. ഉ​ച്ച​യോ​ടു​കൂ​ടി ത​നി​ക്ക് പ​നി​യാ​ണ​ന്നു പ​റ​ഞ്ഞ് പ്ര​തി ത​ന്‍റെ സു​ഹൃ​ത്താ​യ മ​റ്റൊ​രു ക​ണ്ട​ക്ട​റെ വി​ളി​ച്ചു​വ​രു​ത്തി. പി​ന്നീ​ട് പ്ര​തി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ ക​ണ്ട​ക്ട​റും ഡ്രൈ​വ​റും ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​ക്കു​ള്ള ട്രി​പ്പ് ആ​ളി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ മു​ട​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍കു​ട്ടി​യെ ബ​സി​നു​ള്ളി​ൽ ക​യ​റ്റി​യ​തി​നു​ശേ​ഷം ക​ണ്ട​ക്ട​റും ഡ്രൈ​വ​റും പ്ര​തി​ക്ക് ഒ​ത്താ​ശ​ചെ​യ്ത ശേ​ഷം ഷ​ട്ട​ർ താ​ഴ്ത്തി പു​റ​ത്തു​പോ​യി. പാ​ലാ ഡി​വൈ​എ​സ്പി ഷാ​ജു ജോ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു പാ​ലാ എ​സ് എ​ച്ച്ഒ കെ.​പി. തോം​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ബ​സി​നു​ള്ളി​ൽ നി​ന്നും കു​ട്ടി​യെ​യും പ്ര​തി​യേ​യും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഒ​ത്താ​ശ ചെ​യ്തു കൊ​ടു​ത്ത ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ എ​ബി​നെ​യും സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ​നി​ന്നും പി​ടി​കൂ​ടി. ബ​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ പി​ടി​കൂ​ടി​യ​ത​റി​ഞ്ഞ ക​ണ്ട​ക്ട​ർ സ്ഥ​ല​ത്തു​നി​ന്നും ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​രം കേ​സെ​ടു​ത്ത പോ​ലീ​സ് കു​ട്ടി​യെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. തു​ട​ർ​ന്ന് അ​ഫ്സ​ലി​ന്‍റെ​യും എ​ബി​ന്‍റെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കു​ട്ടി​യെ പോ​ലീ​സ് കൗ​ണ്‍സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി. k