ബ​സു​ട​മ​ക​ളെ ആ​ദ​രി​ച്ചു
Sunday, January 16, 2022 11:14 PM IST
വെ​ള്ളി​യാ​മ​റ്റം: ഗോ​ത്ര വ​ർ​ഗ മേ​ഖ​ല​യി​ലേ​ക്ക് ആ​ദ്യ​മാ​യി ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യ ബ​സു​ട​മ​ക​ളെ ആ​ദ​രി​ച്ചു. ആ​ദി​വാ​സി ഗോ​ത്ര വ​ർ​ഗ കോ​ള​നി​യാ​യ വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ പൂ​ച്ച​പ്ര​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​വ​ന്ന അ​ർ​ച്ച​ന ബ​സി​ന്‍റെ ഉ​ട​മ​ക​ളാ​യ ബാ​ബു, ജോ​സ് എ​ന്നി​വ​രെ​യാ​ണ് റോ​ട്ട​റി ക​മ്മ്യൂ​ണി​റ്റി കോ​ർ​പ്പ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ച​ത്. ക​ഴി​ഞ്ഞ 36 വ​ർ​ഷം മു​ന്പ് അ​യ​ൽ​ക്കാ​രാ​യ ഇ​വ​ർ ചേ​ർ​ന്നു വാ​ങ്ങി​യ ബ​സ് ഇ​പ്പോ​ഴും സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഇ​വ​രു​ടെ 36 വ​ർ​ഷ​ത്തെ ഇ​ഴ​പി​രി​യാ​ത്ത സൗ​ഹൃ​ദ​വും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​വും പ​രി​ഗ​ണി​ച്ചാ​ണ് ഇ​രു​വ​രെ​യും ആ​ദ​രി​ച്ച​ത്. വെ​ള്ളി​യാ​മ​റ്റം ആ​ർ​പി​എ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗം ഇ​ടു​ക്കി എ​ൻ​ഫേ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ പി.​എ.​ന​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ളി​തു​വ​രെ​യാ​യി അ​ർ​ച്ച​ന ബ​സി​നെ​കു​റി​ച്ച് ഒ​രു പ​രാ​തി പോ​ലും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. റോ​ട്ട​റി ക​മ്മ്യൂ​ണി​റ്റി കോ​ർ​പ്പ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ രാ​ഘ​വ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദു ബി​ജു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.