വി​ശ്വ​ജ്യോ​തി എ​ൻ​ജി. കോ​ളേ​ജും ഫെ​ഡ​റ​ൽ അ​ക്കാ​ദ​മി ഓ​ഫ് സൈ​ബ​ർ എഡൂ​ക്കേ​ഷ​നും തമ്മിൽ ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു
Sunday, January 16, 2022 11:14 PM IST
വാ​ഴ​ക്കു​ളം: വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജും ഫെ​ഡ​റ​ൽ അ​ക്കാ​ദ​മി ഓ​ഫ് സൈ​ബ​ർ എ​ജ്യൂ​ക്കേ​ഷ​നും (ഓ​ത​റൈ​സ്ഡ് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ ഓ​ഫ് സി.​ഡാ​ക്) ത​മ്മി​ൽ ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ന്‍റേണ്‍​ഷി​പ്പ് ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മു​ക​ൾ, ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ, സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മു​ക​ളും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ധാ​ര​ണാ​പ​ത്ര​മാ​ണ് ഒ​പ്പി​ട്ട​ത്.​ ച​ട​ങ്ങി​ൽ കോ​ളേ​ജ് ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ നെ​ടു​ന്പു​റ​ത്ത്, ഫെ​ഡ​റ​ൽ അ​ക്കാ​ദ​മി ഓ​ഫ് സൈ​ബ​ർ എ​ജ്യൂ​ക്കേ​ഷ​ൻ പ്രൊ​പ്രൈ​റ്റ​ർ രാ​ജീ​വ് തേ​രോ​ട​ത്ത്, പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​കെ.​രാ​ജ​ൻ, ട്ര​ഷ​റ​ർ ലൂ​ക്കാ​ച്ച​ൻ ഓ​ലി​ക്ക​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സോ​മി പി.​മാ​ത്യു, ഐ​ടി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി അ​ഞ്ജു സൂ​സ​ൻ ജോ​ർ​ജ്, ഐ​ടി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഇ​ൻ​ഡ​സ്ട്രി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഇ​ന്‍റ​റാ​ക്ഷ​ൻ സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡ​യാ​ന ബേ​ബി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.