ഉൗ​ർ​ജ​സം​ര​ക്ഷ​ണ ശി​ൽ​പശാ​ല ഉദ്ഘാടനം ചെയ്തു
Sunday, January 16, 2022 10:22 PM IST
മു​രി​ക്കാ​ശേ​രി: എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ കേ​ര​ള​യും സെ​ന്‍റ​ർ ഫോ​ർ എ​ൻ​വ​യേ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ച്ച ജി​ല്ല​യി​ലെ ഉൗ​ർ​ജ​കി​ര​ണ്‍ ഉൗ​ർ​ജ​സം​ര​ക്ഷ​ണ ശി​ൽ​പ​ശാ​ല ന​വ​ജ്യോ​തി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ രാ​ജ​മു​ടി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വാ​ത്തി​ക്കു​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല​യി​ലെ വ​നി​ത​ക​ൾ​ക്കാ​യാ​ണ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. ഇ​എം​സി റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ സു​ബി​ൻ ബേ​ബി വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ന​വ​ജ്യോ​തി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി മേ​ല​ധി​കാ​രി ഡോ. ​സി​സ്റ്റ​ർ ടെ​സ്ലി​ൻ ജോ​സ്ഫ് കൂ​നം​പാ​റ​യി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ത്തി​ക്കു​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ബി​ബി​ൻ മ​റ്റ​ത്തി​ൽ, ന​വ​ജ്യോ​തി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ഇ​ടു​ക്കി സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ആ​ൻ മേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.