ധീ​ര​ജ് വ​ധം: നാ​ലാം പ്ര​തി ക​സ്റ്റ​ഡി​യി​ൽ
Sunday, January 16, 2022 10:22 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി ധീ​ര​ജി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ലാം പ്ര​തി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ക​ന്പി​ളി​ക​ണ്ടം ന​ന്ദി​കു​ന്നേ​ൽ നി​ധി​ൻ ലൂ​ക്കോ​സ് (24) ആ​ണ് ഇ​ന്ന​ലെ മു​രി​ക്കാ​ശേ​രി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ് നി​ധി​ൻ. പി​ന്നീ​ട് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ഇ​യാ​ളെ ഇ​ടു​ക്കി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ധീ​ര​ജ് വ​ധ​ക്കേ​സി​ൽ ഇ​തു​വ​രെ ആ​റു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​നി ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്. റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പി​നാ​യി ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ പോ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.