മ​റ​യൂ​രി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട്് ഒ​രാ​ഴ്ച പി​ന്നി​ട്ടു
Sunday, January 16, 2022 10:21 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ നാ​ച്ചി​വ​യ​ൽ കോ​ള​നി​യി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് ഓ​ര​ഴ്ച്ച പി​ന്നി​ട്ടു. 240 പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ വ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് മ​റ​യൂ​രി​ലെ നാ​ച്ചി​വ​യ​ൽ കോ​ള​നി. ജ​ല​നി​ധി പ​ദ്ധ​തി അ​ശാ​സ്ത്രീ​യ​മാ​യി ന​ട​പ്പി​ലാ​ക്കി​യ​തു മൂ​ലം കു​ടി​വെ​ള്ള വി​ത​ര​ണം നി​ര​ന്ത​രം ത​ട​സ​പ്പെ​ടു​ക​യാ​ണ്.

വേ​ന​ലി​ന്‍റെ ആ​രം​ഭ​ത്തി​ൽ ത​ന്നെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല. കോ​ള​നി​യി​ലെ ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും ദി​വ​സ വേ​ത​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്. രാ​വി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ജോ​ലി​ക്കു പോ​കു​ന്ന ഇ​വ​ർ രാ​ത്രി മ​ട​ങ്ങി എ​ത്തി​യ ശേ​ഷം ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള കി​ണ​റു​ക​ളി​ൽ നി​ന്നും കു​ടി​വെ​ള്ളം ശേ​ഖ​രി​ച്ചാ​ണ് കാ​ര്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. പ്ര​ദേ​ശ​ത്തെ പ്രാ​യ​മാ​യ​വ​ർ ക​രി​ന്പി​ൻ പാ​ട​ങ്ങ​ളി​ൽ നി​ന്നും ഒ​ഴു​കി​വ​രു​ന്ന വെ​ള്ളം ശേ​ഖ​രി​ച്ചാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. രോ​ഗ​വ്യാ​പ​ന​ത്തി​നും മ​ഞ്ഞ​പ്പി​ത്തം പോ​ലു​ള്ള രോ​ഗം പി​ടി​പെ​ടു​ന്ന​തി​നും ഇ​തു കാ​ര​ണ​മാ​കു​ന്നു​ണ്ട.

വ​ർ​ഷ​ങ്ങ​ളാ​യി നേ​രി​ടു​ന്ന കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും നാ​ച്ചി​വ​യ​ൽ നി​വാ​സി​ക​ൾ മു​ന്ന​റി​യ്പ്പു ന​ൽ​കി.