ധീ​ര​ജ് വ​ധം: ക​സ്റ്റ​ഡി അ​പേ​ക്ഷ നാ​ളെ പ​രി​ഗ​ണി​ക്കും
Saturday, January 15, 2022 10:33 PM IST
തൊടു​പു​ഴ: ഇ​ടു​ക്കി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി ധീ​ര​ജ് രാ​ജേ​ന്ദ്ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ നി​ഖി​ൽ പൈ​ലി, ജെ​റി​ൻ ജോ​ജോ എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തു മു​ട്ടം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി ജ​ഡ്ജി എ​ൽ​സ​മ്മ ജോ​സ​ഫ് നാ​ള​ത്തേ​ക്കു മാ​റ്റി.

ഒ​ന്നാം​പ്ര​തി നി​ഖി​ൽ പൈ​ലി, ര​ണ്ടാം​പ്ര​തി ജെ​റി​ൻ ജോ​ജോ എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​വ​രോ​ടൊ​പ്പം മൂ​ന്നും അ​ഞ്ചും പ്ര​തി​ക​ളെ​യും അ​ന്നു ഹാ​ജ​രാ​ക്കാ​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം ത​ട​യ​ൽ വ​കു​പ്പു​കൂ​ടി പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ​തി​നാ​ലാ​ണ് കേ​സ് മു​ട്ടം ജി​ല്ലാ കോ​ട​തി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11-ഓ​ടെ​യാ​ണ് ക​ന​ത്ത പോ​ലീ​സ് കാ​വ​ലി​ൽ ഒ​ന്നും​ര​ണ്ടും പ്ര​തി​ക​ളെ കോ​ട​തി​യി​ൽ എ​ത്തി​ച്ച​ത്. 12.40നു ​ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി പ്ര​തി​ക​ളെ പീ​രു​മേ​ട് സ​ബ്ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി.​ഒ​ന്നാം പ്ര​തി​ക്കു​വേ​ണ്ടി അ​ഡ്വ. അ​രു​ണ്‍ പൊ​ടി​പാ​റ​യും ര​ണ്ടാം പ്ര​തി​ക്കു​വേ​ണ്ടി അ​ഡ്വ. കെ. ​ആ​ർ. ജ​യ​കു​മാ​റും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

ഇ​ടു​ക്കി ഡി​വൈ​എ​സ്പി ഇ​മ്മാ​നു​വ​ൽ പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്.​നേ​രി​ട്ട് കൃ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്നു പോ​ലീ​സ് പ​റ​യു​ന്ന ര​ണ്ടു​പേ​രെ​ക്കൂ​ടി ഇ​നി​യും പി​ടി​കൂ​ടാ​നു​ണ്ട്.