പൊങ്കലിനു മോടികൂട്ടി പാ​ല​മേ​ട് ജെ​ല്ലി​ക്ക​ട്ട്
Saturday, January 15, 2022 10:33 PM IST
മ​റ​യൂ​ർ: പൊ​ങ്ക​ൽ ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​മി​ഴ്നാ​ട്ടി​ൽ ന​ട​ക്കു​ന്ന പ്ര​ശ​സ്ത​മാ​യ പാ​ല​മേ​ട് ജ​ല്ലി​ക്കെ​ട്ട് ഇ​ന്ന​ലെ ന​ട​ന്നു. മു​ധു​ര ജി​ല്ല​യി​ലെ ആ​വ​ണി​യാ​പു​രം ജ​ല്ലി​ക്ക​ട്ട് തൈ​പൊ​ങ്ക​ൽ ദി​വ​സ​വും പാ​ല​മേ​ട് ജെ​ല്ലി​ക്ക​ട്ട് മാ​ട്ടു​പൊ​ങ്ക​ൽ ദി​വ​സ​വു​മാ​ണ് ന​ട​ക്കു​ന്ന​ത് . ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ അ​ല​ങ്കാ​ന​ല്ലൂ​ർ ജ​ല്ലി​ക്കെ​ട്ട് നാ​ളെ ന​ട​ക്കും.

704 കാ​ള​ക​ളും കാ​ള​ക​ളെ പി​ടി​ക്കു​ന്ന​തി​നാ​യി 300 യു​വാ​ക്ക​ളു​മാ​ണ് ഇ​ന്ന​ല​ത്തെ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. 21 കാ​ള​ക​ളെ പി​ടി​കൂ​ടി​യ പു​തു​ന്പ് ഗ്രാ​മം സ്വ​ദേ​ശി പ്ര​ഭാ​ക​ര​ൻ ഒ​ന്നാം സ​മ്മാ​ന​മാ​യ നി​സാ​ൻ ഡാ​ഡ്സ​ണ്‍ കാ​ർ ക​ർ​സ്ഥ​മാ​ക്കി. ഏ​ഴു ജെല്ലി​ക്ക​ട്ട് കാ​ള​ക​ളെ അ​ട​ക്കി നി​ർ​ത്തി​യ മേ​ട്ടു​പെ​ട്ടി സ്വ​ദേ​ശി കാ​ർ​ത്തി​രാ​ജ ര​ണ്ടാം സ്ഥാ​ന​വു നേ​ടി സ​മ്മാ​ന​മാ​യ മോ​ട്ടോ​ർ ബൈ​ക്ക് സ്വ​ന്ത​മാ​ക്കി. ആ​ർ​ക്കും പി​ടി​കൂ​ടാ​ൻ ക​ഴി​യാ​തി​രു​ന്ന ജ​ല്ലി​ക്ക​ട്ട് കാ​ള​യു​ടെ ഉ​ട​മ ശി​വ​ഗം​ഗ പു​ലി​യൂ​ർ ടീ​മി​ന്‍റെ സു​രാ​വ​ലി കാ​ള​ക്ക് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ചു. ഇ​വ​രു​ടെ ടീ​മി​ന് കാ​റാ​ണ് സ​മ്മാ​നം ല​ഭി​ച്ച​ത്. മ​ധു​ര മേ​ല​മ​ട പ്ര​കാ​ശി​ന്‍റെ കാ​ള​ക്ക് ര​ണ്ടാം സ​മ്മാ​നം ല​ഭി​ച്ചു. കാ​ങ്ക​യം പ​ശു​വും ക​ന്നു​കു​ട്ടി​യു​മാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്.