കേ​ര​ള​ത്തി​ന്‍റെ ജെ​ല്ലി​ക്കെ​ട്ട് വ​ട്ട​വ​ട​യി​ൽ
Saturday, January 15, 2022 10:33 PM IST
മ​റ​യൂ​ർ: നൂ​റ്റാ​ണ്ടു​ക​ളാ​യി പൊ​ങ്ക​ൽ ഉ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ജ​ല്ലി​ക്കെ​ട്ട് ന​ട​ക്കു​ന്ന കേ​ര​ള​ത്തി​ലെ പ്ര​ദേ​ശ​മാ​ണ് വ​ട്ട​വ​ട.

മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ലെ കാ​ന്ത​ല്ലൂ​ർ മ​ന്ന​വ​ൻ ചോ​ല​വ​ഴി മു​പ്പ​ത് കി​ലോ​മീ​റ്റ​ർ യാ​ത്ര​ചെ​യ്ത് എ​ത്തി​ച്ചേ​രാ​വു​ന്ന​തും മൂ​ന്നാ​റി​ൽ നി​ന്ന് നാ​ൽ​പ​ത്തി അ​ഞ്ച് കി​ലോ​മീ​റ്റ​ർ അ​ക​ല​യു​ള്ള വ​ട്ട​വ​ട ഗ്രാ​മ​ത്തി​ലെ ത​ല​വാ​സ​ൽ എ​ന്ന സ്ഥ​ല​ത്താ​ണ് നൂ​റ്റാ​ണ്ടു​ക​ളാ​യി ജ​ല്ലി​ക്കെ​ട്ട് ന​ട​ന്നു വ​രു​ന്ന​ത്.മാ​ട്ടു​പൊ​ങ്ക​ൽ ദി​വ​സ​മാ​ണ് ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലെ അ​തി​ർ​ത്തി ഗ്രാ​മ​മാ​യ വ​ട്ട​വ​ട​യി​ലും ജ​ല്ലി​ക്കെ​ട്ട് അ​ര​ങ്ങേ​റു​ന്ന​ത്.

നാ​നൂ​റ്റി അ​ൻ​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് മ​ധു​ര​യി​ൽ നി​ന്നും ത​ന്പു​രാ​ൻ ചോ​ല​വ​ഴി സ​ഹ്യ​ന്‍റെ കി​ഴ​ക്ക​ൻ ചെ​രി​വാ​യ മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ൽ എ​ത്തി​ചേ​ർ​ന്ന​വ​രു​ടെ പി​ൻ​മു​റ​ക്കാ​രാ​ണ് വ​ട്ട​വ​ട നി​വാ​സി​ക​ൾ.

ഇ​വ​ർ ഇ​വി​ടെ എ​ത്തി​ചേ​ർ​ന്നി​ട്ട് നൂ​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ടെ​ങ്കി​ലും ത​മി​ഴ്നാ​ട​ൻ ഗ്രാ​മ​ങ്ങ​ളു​ടെ ത​നി​പ​ക​ർ​പ്പാ​ണ് വ​ട്ട​വ​ട. ജ​ല്ലി​ക്കെ​ട്ടി​ന്‍റെ നാ​ടാ​യ മ​ധു​ര​യി​ൽ നി​ന്നും കു​ടി​യേ​റി എ​ത്തി​യ​വ​രാ​യ വ​ട്ട​വ​ട കൊ​ട്ടാ​ക്കാ​ന്പൂ​ർ നി​വാ​സി​ക​ൾ പൊ​ങ്ക​ൽ ആ​ചാ​രാ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ജ​ല്ലി​ക്കെ​ട്ടും തു​ട​ർ​ന്നുവ​രു​ന്നു.

വ​ട്ട​വ​ട​യി​ൽ ജെ​ല്ലി​ക്കെ​ട്ട് എ​ന്ന പ​ദ​മ​ല്ല ഉ​പ​യോ​ഗി​ക്കു​ന്ന​ത് കാ​ള​യെ ഓ​ടി​ക്കു​ക എ​ന്ന അ​ർ​ഥം വ​രു​ന്ന മ​ഞ്ചു​വി​ര​ട്ട് എ​ന്ന​വാ​ക്കാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത.് ത​മി​ഴ്നാ​ട്ടി​ലും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് മ​ഞ്ചു​വി​ര​ട്ട് എ​ന്നാ​ണ് ജ​ല്ലി​ക്കെ​ട്ട് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

കാ​ള​യു​ടെ പൂ​ഞ്ഞ​യി​ൽ പി​ടി​ച്ചു​കൊ​ണ്ട് ഒ​രു നി​ശ്ചി​ത ദൂ​രം ഓ​ടു​ക എ​ന്ന​താ​ണ് വ​ടി​മ​ഞ്ചു വി​ര​ട്ട്. വ​ട്ട​വ​ട ഗ്രാ​മ​ത്തി​ന്‍റെ ത​ലൈ​വാ​സ​ലി​ൽ നി​ന്നും ത​ണ്ണി​ക്ക​ര എ​ന്ന സ്ഥ​ലം വ​രെ​യാ​ണ് കാ​ള​ക​ളെ ഓ​ടി​ക്കു​ന്ന​ത്. തൊ​ഴു​ത്തു​ക​ൾ വൃ​ത്തി​യാ​ക്കി കാ​ള​ക​ളെ കു​ളി​പ്പി​ച്ച് കൊ​ന്പു​ക​ളി​ൽ ചാ​യം പു​ര​ട്ടി പൊ​ങ്ക​ൽ വ​ച്ചാ​ണ് കാ​ള​ക​ളെ ത​യാ​റാ​ക്കു​ന്ന​ത്.

മ​ന്നാ​ടി​യാ​ർ, മ​ന്ത്രി​യാ​ർ, പെ​രി​യ​ധ​നം , അ​രു​ത വീ​ട്ടു​കാ​ർ ഉ​ൾ​പെ​ട്ട​താ​ണ് ഇ​വി​ടു​ത്തെ ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളും ആ​ചാ​ര​ങ്ങ​ളും. ഇ​തി​ൽ ഭ​ര​ണ​മു​ഖ്യ​ൻ​മാ​രാ​യ മ​ന്നാ​ടി​യാ​ർ വീ​ട്ടു​കാ​രു​ടെ കാ​ള​ക​ളെ​യാ​ണ് ആ​ദ്യം ത​ലൈ​വാ​സ​ലി​ലേ​ക്ക് പാ​ര​ന്പ​ര്യ വാ​ദ്യ​ങ്ങ​ളു​ടെ​യും ആ​ർ​പ്പു​വി​ളി​ക​ളു​ടെ​യും അ​കം​ന്പ​ടി​യോ​ടെ വ​ർ​ഷ​ങ്ങ​ളാ​യി എ​ത്തി​ക്കു​ന്ന​ത്.

പി​ന്നീ​ട് മ​ന്ത്രി​വീ​ട്ടു​കാ​രു​ടെ​യും ശേ​ഷം പെ​രി​യ​ധ​നം വീ​ടു​ക​ളി​ൽ നി​ന്നു​മു​ള്ള കാ​ള​ക​ളും ഏ​റ്റ​വും അ​വ​സാ​ന​മാ​യി അ​രു​ത വീ​ട്ടു​കാ​രു​ടെ കാ​ള​ക​ളും ജ​ല്ലി​ക്ക​ട്ടി​ൽ പ​ങ്കു​ചേ​രും.