അ​ജ്ഞാ​തരോ​ഗം ബാ​ധി​ച്ച് വ​ള​ർ​ത്തുമൃ​ഗ​ങ്ങ​ൾ ചാ​കു​ന്നു
Saturday, January 15, 2022 10:33 PM IST
ഉ​പ്പു​ത​റ: അ​ഞ്ജാ​ത രോ​ഗം ബാ​ധി​ച്ച് ക​ന്നു​കാ​ലി​ക​ൾ ചാ​കു​ന്നു. ഹെ​ലി​ബ​റി​യ വ​ള്ള​ക്ക​ട​വ് ആ​ർ​ത്ത​റ​യ്ക്ക​ൽ മ​ണി​ക​ണ്ഠ​ന്‍റെ പ​ശു​ക്ക​ളാ​ണ് ച​ത്ത​ത്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽനി​ന്ന് യ​ഥാ​സ​മ​യം ചി​കി​ത്സ ല​ഭി​ച്ചി​ല്ല​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ചയ്​ക്കു​ള്ളി​ൽ മ​ണി​ക​ണ​ഠ​ന്‍ പത്തു പ​ശു​ക്ക​ളി​ൽ മൂ​ന്നെ​ണ്ണ​മാ​ണ് ച​ത്ത​ത് . കു​ടു​ന്പ​ത്തി​ന്‍റെ ഏ​ക വ​രു​മാ​ന​മാ​ണ് പ​ശു വ​ള​ർ​ത്ത​ൽ. 18 ഉം 20 ​ഉം ലി​റ്റ​ർ പാ​ൽ ല​ഭി​ച്ചി​രു​ന്ന പ​ശു​ക്ക​ളാ​ണ് ന​ഷ്ട​മാ​യ​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ആ​ദ്യ പ​ശു ച​ത്ത​ത്. ഈ ​പ​ശു പ്ര​സ​വി​ച്ച് പാ​ൽ ക​റ​ന്ന് തു​ട​ങ്ങി​യ​തേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. 20 ലി​റ്റ​ർ പാ​ൽ ല​ഭി​ച്ചി​രു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സം ര​ണ്ടാ​മ​ത്തെ പ​ശു​വും ച​ത്തു. പ്ര​സ​വി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് ര​ണ്ടാ​മ​ത്തെ പ​ശു ച​ത്ത​ത്. 18 ലി​റ്റ​ർ പാ​ൽ ക​റ​ന്നി​രു​ന്ന പ​ശു​വാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ച​ത്തുവീ​ണ​ത്.

പ​ശു​ക്ക​ൾക്ക് എന്തോ രോ​ഗം പി​ടി​പെ​ട്ടു​വെ​ന്ന് തോ​ന്നിയ സ​മ​യംത​ന്നെ മൃ​ഗാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്ന​താ​യി മ​ണി​ക​ണ്ഠ​ൻ പ​റ​യു​ന്നു. ഡോ​ക്ട​റി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ചി​കി​ത്സ നി​ഷേ​ധി​ച്ചു. പി​ന്നീ​ട് മേ​ലു​ദ്യോ​ഗ​സ്ഥ​രോ​ട് പ​രാ​തി​പ്പെ​ട്ട​തി​നു ശേ​ഷ​മാ​ണ് ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​റെ വി​ട്ട് ചി​ക്കി​ത്സ ന​ൽ​കി​യ​ത്. ഇ​തി​ൽ പ്ര​യോ​ജ​നം ഉ​ണ്ടാ​കാ​തെ വ​ന്ന​തോടെ വാ​ഗ​മ​ണി​ൽ​നി​ന്നു ഡോ​ക്ട​റെ എ​ത്തി​ച്ചാ​ണ് ചി​കി​ത്സ നടത്തിയ​ത്.

ഏ​ല​പ്പാ​റ​യി​ലെ മൃ​ഗാ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം മാ​ത്ര​മാ​ണു​ള്ള​ത്. വൈ​റ​സ് ബാ​ധ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​റ്റ് പ​ശു​ക്ക​ളി​ലേ​ക്ക് രോ​ഗം പ​ര​ക്കാ​രി​ക്കാ​ൻ യാ​തൊ​രു ന​ട​പ​ട​യും മൃ​ഗ​സം​ര​ഷ​ണ വ​കു​പ്പ് സ്വീ​ക​രി​ച്ചി​ട്ടി​ല്ല.