സ്നേ​ഹ​ഭ​വ​ന സ​മു​ച്ച​യ​ത്തി​ന്‍റെ താ​ക്കോ​ൽദാ​നം നാ​ളെ
Saturday, January 15, 2022 10:33 PM IST
രാ​ജാ​ക്കാ​ട്: ല​യ​ണ്‍​സ് ക്ല​ബ്ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ​യും മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍റെ​യും സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ രാ​ജാ​ക്കാ​ട് ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​മ്മ​ട്ടി​ക്കാ​ന​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഭ​വ​ന സ​മു​ച്ച​യ​ത്തി​ന്‍റെ താ​ക്കോ​ൽ ദാ​നം നാ​ളെ ഉ​ച്ച​യ്ക്ക് 12 ന് ​ന​ട​ക്കും.

ല​യ​ണ്‍​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ വി.​പി. ന​ന്ദ​കു​മാ​ർ താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ക്കും.
പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന​വ​രും വാ​സ​യോ​ഗ്യ​മാ​യ വീ​ടി​ല്ലാ​ത്ത​വ​രു​മാ​യ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള എ​ട്ടു കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ര​ണ്ട് ബെ​ഡ് റൂ​മും ഹാ​ളും കി​ച്ച​നും ബാ​ത്ത്റൂ​മു​മ​ട​ങ്ങു​ന്ന എ​ട്ട് ഭ​വ​ന​ങ്ങ​ൾ ഇ​രുനി​ല​ക​ളി​ലെ ബ്ലോ​ക്കു​ക​ളി​ലാ​യി ഒ​റ്റ കോ​ന്പൗ​ണ്ടി​നു​ള്ളി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

നി​ർ​ധ​ന​രാ​യ അ​ഞ്ചു കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കി മാ​തൃ​ക കാ​ട്ടി​യ രാ​ജാ​ക്കാ​ട് ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ 2019-ൽ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ബേ​ബി മാ​ത്യു​വി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഭ​വ​ന സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. താ​ക്കോ​ൽഭാ​ന ച​ട​ങ്ങി​ൽ ല​യ​ണ്‍​സ് -318 സി ​ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ വി.​സി. ജ​യിം​സ് അ​ധ്യക്ഷ​ത വ​ഹി​ക്കും. മു​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ആ​ർ. മു​രു​ക​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

അ​ഡ്വ.​എ. വി. ​വാ​മ​ന​കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും.
മു​ൻ ല​യ​ണ്‍​സ് ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ രാ​ജേ​ഷ് കൊ​ളാ​രി​ക്ക​ൽ, മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ സി​ഇ​ഒ ജോ​ർ​ജ് ഡി. ​ദാ​സ്, ല​യ​ണ്‍​സ് ഡി​സ്ട്രി​ക്റ്റ് പ്രോ​ജ​ക്ട് സെ​ക്ര​ട്ട​റി ഷൈ​നു സു​കേ​ഷ്, രാ​ജാ​ക്കാ​ട് ല​യ​ണ്‍​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പൊ​ന്നു​ണ്ണി, സെ​ക്ര​ട്ട​റി ഒ.​ജെ. ബേ​ബി​ച്ച​ൻ, ട്ര​ഷ​റ​ർ എ.​ഹം​സ, മു​ൻ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.