അ​ന്താ​രാ​ഷ്ട്ര ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം
Thursday, December 2, 2021 10:22 PM IST
തൊ​ടു​പു​ഴ: അ​ന്താ​രാ​ഷ്ട്ര ഭി​ന്ന​ശേ​ഷി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.​ ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് രാ​വി​ലെ 11നു ​ഡോ.​എ​പി​ജെ അ​ബ്ദു​ൾ ക​ലാം എ​ച്ച്എ​സ്എ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ട്ടി​സം സെ​ന്‍റ​റി​ൽ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും ഒ​ത്തു​ചേ​ര​ൽ സം​ഘ​ടി​പ്പി​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഇ​ടു​ക്കി: അ​ന്താ​രാ​ഷ്ട്ര ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഉ​ണ​ർ​വ്-2021 എ​ന്ന പേ​രി​ൽ ജി​ല്ല​യി​ലെ മാ​ന​സി​ക ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും പൊ​തു​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ക്കും. അ​ടി​മാ​ലി ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​ന്ന ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം അ​ഡ്വ. എ. ​രാ​ജ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.​അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ലി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് സ​ന്ദേ​ശം ന​ൽ​കും.

ടെ​ണ്ട​ർ ക്ഷ​ണി​ച്ചു

ഇ​ടു​ക്കി: വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ അം​ഗീ​കൃ​ത പൊ​തു​മ​രാ​മ​ത്ത്/​ഫോ​റ​സ്റ്റ​റി ക​രാ​റു​കാ​രി​ൽ നി​ന്ന് ടെ​ണ്ട​ർ ക്ഷ​ണി​ച്ചു. ടെ​ണ്ട​ർ പ​ത്തി​ന് ഉ​ച്ച​യ്ക്ക് മൂ​ന്നി​നു മു​ന്പാ​യി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ, വൈ​ൽ​ഡ് ലൈ​ഫ് ഡി​വി​ഷ​ൻ, ഇ​ടു​ക്കി എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം.​ നി​ശ്ചി​ത ദി​വ​സം ദ​ർ​ഘാ​സ് ന​ട​ക്കാ​തെ വ​ന്നാ​ൽ 14, 16 തീ​യ​തി​ക​ളി​ലാ​യി​രി​ക്കും ന​ട​ത്തു​ന്ന​ത്.​ഫോ​ണ്‍: 04862 232271.