മാ​സ്റ്റ​ർപ്ലാ​ൻ അ​ടി​ച്ചേ​ൽ​പ്പി​ച്ച​തെ​ന്ന്
Thursday, December 2, 2021 10:19 PM IST
തൊ​ടു​പു​ഴ: ജ​ന​ദ്രോ​ഹ​പ​ര​മാ​യ മാ​സ്റ്റ​ർ​പ്ലാ​ൻ അ​ടി​ച്ചേ​ൽ​പ്പി​ച്ച ശേ​ഷം ഇ​തി​ന്‍റെ പാ​പ​ഭാ​രം മ​റ്റു​ള്ള​വ​രു​ടെ മേ​ൽ വ​ച്ചു​കെ​ട്ടാ​നു​ള്ള മു​ൻ ചെ​യ​ർ​പേ​ഴ്സ​ണും നി​ല​വി​ലെ കൗ​ണ്‍​സി​ൽ അം​ഗ​വു​മാ​യ പ്ര​ഫ.​ ജെ​സി ആ​ന്‍റ​ണി​യു​ടെ ശ്ര​മം വി​ല​പ്പോ​കി​ല്ലെ​ന്ന് മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​റും കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗ​വു​മാ​യ അ​ഡ്വ.​ ജോ​സ​ഫ് ജോ​ണ്‍ പ്ര​സ്താ​വി​ച്ചു.
മാ​സ്റ്റ​ർ​പ്ലാ​നി​ന്‍റെ അ​ന്തി​മ ഡ്രാ​ഫ്റ്റ് റി​പ്പോ​ർ​ട്ട് കൗ​ണ്‍​സി​ലി​ൽ വ​ന്ന​ത് 2019 ഏ​പ്രി​ൽ 17നാ​ണ്. അ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്ന സ​ഫി​യ ജ​ബ്ബാ​ർ ഇ​തു കൂ​ടു​ത​ൽ പ​ഠ​ന​ത്തി​നാ​യി തി​രി​ച്ച​യ​ച്ചു. മ​റ്റ് ചെ​യ​ർ​മാ​ൻ​മാ​രു​ടെ കാ​ല​യ​ള​വി​ലും മാ​സ്റ്റ​ർ​പ്ലാ​ൻ അം​ഗീ​കാ​ര​ത്തി​നാ​യി വ​ന്നെ​ങ്കി​ലും അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​വാ​തെ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ജെ​സി ആ​ന്‍റ​ണി ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്ന കാ​ല​യ​ള​വി​ൽ ത​നി​ക്ക് കൂ​ടി ഗു​ണ​മു​ള്ള ചി​ല തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ൽ അ​ജ​ണ്ട​യാ​യി വ​യ്പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.
യാ​തൊ​രു ച​ർ​ച്ച​യും കൂ​ടാ​തെ അ​ന്ന് പാ​സാ​ക്കി. ജെ​സി ആ​ന്‍റ​ണി​യു​ടെ പി​ടി​വാ​ശി​യു​ടെ ഫ​ല​മാ​ണി​ത്. മാ​സ്റ്റ​ർ​പ്ലാ​നി​ന്‍റെ ആ​മു​ഖ​ത്തി​ലും പ്ലാ​നി​ലും ഒ​പ്പ് വ​ച്ചി​ട്ടു​ള്ള​തും ഇ​വ​രാ​ണ്. പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ​യോ​ട് പോ​ലും അ​ഭി​പ്രാ​യം ചോ​ദി​ക്കാ​തെ ത​യാ​റാ​ക്കി​യ പ്ലാ​നാ​ണി​ത്. അ​ദ്ദേ​ഹം അ​റി​ഞ്ഞാ​ണ് മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി​യ​തെ​ന്ന വാ​ദം പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും ജോ​സ​ഫ് ജോ​ണ്‍ പ​റ​ഞ്ഞു. ജെ​സി ആ​ന്‍റ​ണി​യു​ടെ കാ​ല​യ​ള​വി​ൽ മാ​സ്റ്റ​ർ​പ്ലാ​നി​ൽ ന​ട​ത്തി​യി​ട്ടു​ള്ള തി​രി​മ​റി​ക​ളെ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.