ഈ ​ദു​രി​ത​ത്തി​ന് അ​റു​തി​യി​ല്ലേ? അ​ക്ക​രെ​യി​ക്ക​രെ യാ​ത്ര തോ​ണി​യി​ൽ
Wednesday, December 1, 2021 10:42 PM IST
തൊ​ടു​പു​ഴ: മ​ഹാപ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഒ​ള​മ​റ്റം ക​ന്പി​പ്പാ​ല​ത്തി​നു പ​ക​രം കോ​ണ്‍​ക്രീ​റ്റ് പാ​ലം നി​ർ​മി​ക്കു​മെ​ന്ന വാ​ഗ്ദാ​നം ചു​വ​പ്പു നാ​ട​യി​ൽ. തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യെ​യും ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ച്ചി​രു​ന്ന ക​ന്പി​പ്പാ​ലം 2018-ൽ ​ത​ക​ർ​ന്ന​തോ​ടെ തൊ​ടു​പു​ഴ​യാ​റി​നു കു​റു​കെ ക​ട​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ച്ചി​രു​ന്ന യാ​ത്രാ മാ​ർ​ഗ​മാ​ണ് ഇ​ല്ലാ​താ​യ​ത്. ഇ​പ്പോ​ൾ ഇ​വി​ടെ തോ​ണി​യി​ലൂ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ അ​ക്ക​രെ​യി​ക്ക​രെ യാ​ത്ര ചെ​യ്യു​ന്ന​ത്.

നാ​ട്ടു​കാ​രു​ടെ യാ​ത്രാക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ ഇ​വി​ടെ വീ ണ്ടും തൂ​ക്കു​പാ​ലം നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യാ​രം​ഭി​ച്ചെ​ങ്കി​ലും കോ​ണ്‍​ക്രീ​റ്റ് പാ​ലം വേ​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ഈ ​പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു. ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ക​ട​ന്നു പോ​കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ചെ​റി​യ കോ​ണ്‍​ക്രീ​റ്റ് പാ​ലം നി​ർ​മി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി.

ശ​ക്തി​യേ​റി​യ റോ​പ്പി​ൽ ഉ​റ​പ്പി​ച്ചി​രു​ന്ന ര​ണ്ട​ര പ​തി​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ള്ള പാ​ലം പ്ര​ള​യ സ​മ​യ​ത്തെ വെ​ള്ള​പ്പാ​ച്ചി​ലി​ലാ​ണ് ത​ക​ർ​ന്ന​ത്. പാ​ല​ത്തി​ൽ മ​രം വ​ന്നി​ടി​ച്ചാ​ണ് ഇ​ത് ത​ക​ർ​ന്ന​ത്. ഒ​ള​മ​റ്റ​ത്തെ​യും ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കും​ഭാ​ഗ​ത്തെ​യും എ​ളു​പ്പ​ത്തി​ൽ ബ​ന്ധി​പ്പി​ച്ചി​രു​ന്ന യാ​ത്രാ മാ​ർ​ഗ​മാ​യി​രു​ന്നു ഈ ​പാ​ലം.

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് തോ​ണി​യി​ലാ​യി​രു​ന്നു കു​ത്തൊ​ഴു​ക്കു​ള്ള പു​ഴ​യി​ലൂ​ടെ ആ​ളു​ക​ൾ അ​ക്ക​രെ​യി​ക്ക​രെ ക​ട​ന്നി​രു​ന്ന​ത്. പി​ന്നീ​ട് എം​എ​ൽ​എ ഫ​ണ്ട ് ഉ​പ​യോ​ഗി​ച്ച് ഇ​രു ക​ര​ക​ളെ​യും ബ​ന്ധി​പ്പി​ച്ച് ക​ന്പി​പ്പാ​ലം നി​ർ​മി​ച്ചു. പു​ഴ​യി​ലെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​നെപ്പോലും പ്ര​തി​രോ​ധി​ച്ചി​രു​ന്ന പാ​ല​ത്തി​ന്‍റെ ഇ​രു​ന്പു​ഗ​ർ​ഡ​റു​ക​ൾ മ​ഹാ​പ്ര​ള​യ​ത്തി​ൽ ത​ക​രു​ക​യാ​യി​രു​ന്നു.

കാ​ഞ്ഞി​ര​മ​റ്റം, തെ​ക്കും​ഭാ​ഗം പ്ര​ദേ​ശ​ത്തു​ള്ള​വ​ർ ബ​സ് ക​യ​റാ​ൻ ക​ന്പി​പ്പാ​ലം ക​ട​ന്നാ​ണ് തൊ​ടു​പു​ഴ-മൂ​ല​മ​റ്റം റൂ​ട്ടി​ൽ ഒ​ള​മ​റ്റ​ത്തെ​ത്തി​യി​രു​ന്ന​ത്. പാ​ലം ത​ക​ർ​ന്ന​തോ​ടെ ഇ​പ്പോ​ൾ തൊ​ടു​പു​ഴ ടൗ​ണി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ത്ത​ണ​മെ​ങ്കി​ൽ കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി സ​ഞ്ച​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ക​ട​ത്തുതോ​ണി​യെ ആ​ശ്ര​യി​ക്ക​ണം. ക​ഴി​ഞ്ഞ ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് മ​ന്ത്രി​യാ​യി​രു​ന്ന എം.​എം.​ മ​ണി ഇ​ട​പെ​ട്ട് തൂ​ക്കു​പാ​ലം നി​ർ​മി​ക്കു​ന്ന​തി​നാ​യി 30 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ൽ തൂ​ക്കു​പാ​ലം നി​ർ​മി​ച്ചാ​ൽ വെ​ള്ള​പ്പാ​ച്ചി​ലി​ൽ വീ​ണ്ടും ത​ക​രാ​ൻ ഇ​ട​യു​ള്ള​തി​നാ​ൽ കോ​ണ്‍​ക്രീ​റ്റ് പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ ചെ​റു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന ത​ര​ത്തി​ൽ വീ​തി കു​റ​ഞ്ഞ പാ​ലം നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി.

ഒ​ന്ന​ര കോ​ടി ചെ​ല​വു പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്ത​ത്. എ​സ്റ്റി​മേ​റ്റും മ​റ്റും ത​യാ​റാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ പി​ന്നോ​ട്ടു പോ​കു​ക​യാ​യി​രു​ന്നു.