ഇ​നി കു​രു​ക്ക​ഴി​യും ! കാ​ഞ്ഞാ​ർ പാ​ല​ത്തി​ന് ആ​ധു​നി​ക ന​ട​പ്പാ​ത
Wednesday, December 1, 2021 10:42 PM IST
കാ​ഞ്ഞാ​ർ: കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കാ​യി ന​ട​പ്പാ​ലം നി​ർ​മി​ക്കാ​ൻ മൂ​ന്നു കോ​ടി​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​യി. തൊ​ടു​പു​ഴ-പു​ളി​യ​ൻ​മ​ല, എ​റ​ണാ​കു​ളം-തേ​ക്ക​ടി സം​സ്ഥാ​ന പാ​ത​ക​ൾ ക​ട​ന്നു പോ​കു​ന്ന കാ​ഞ്ഞാ​ർ പാ​ല​ത്തി​നു ന​ട​പ്പാ​ലം ഇ​ല്ലാ​ത്ത​തു മൂ​ലം കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ എ​ണ്ണം ഓ​രോ ദി​വ​സ​വും വ​ർ​ധി​ക്കു​ന്ന​തു​മൂ​ലം തൊ​ടു​പു​ഴ-മൂ​ല​മ​റ്റം റോ​ഡി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
സ​ർ​വീ​സ് ബ​സു​ക​ൾ ഉ​ൾ​പ്പെടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ന്ന് ഇ​തു വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്. ഇ​രു​വ​ശ​ത്തും ന​ട​പ്പാ​ത​യി​ല്ലാ​ത്ത​തു മൂ​ലം പാ​ല​ത്തി​ന് അ​ക്ക​രെ​യി​ക്ക​രെ പോ​കാ​ൻ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ഏ​റെ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി മ​ന്ത്രി​മാ​രാ​യ മു​ഹ​മ്മ​ദ് റി​യാ​സ്, റോ​ഷി അ​ഗ​സ​റ്റി​ൻ എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. സം​സ്ഥാ​ന പാ​ത​യു​ടെ വീ​തി​ക്കു​റ​വാ​ണ് സു​ഗ​മ​മാ​യ കാ​ൽ ന​ട​യാ​ത്ര​യ്ക്ക് ത​ട​സ​മാ​യി​രു​ന്ന​ത്. ടൂ​റി​സം മേ​ഖ​ല​ക​ളാ​യ മ​ല​ങ്ക​ര, ഇ​ടു​ക്കി, മൂ​ല​മ​റ്റം, കു​ള​മാ​വ്, തേ​ക്ക​ടി, കു​മ​ളി, വാ​ഗ​മ​ണ്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​യ്ക്ക് പോ​കു​ന്ന​ത് ഇ​തു വ​ഴി​യാ​ണ്. ഒ​രേ സ​മ​യം ര​ണ്ട് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ഷ്ടി​ച്ചാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്.
വാ​ഹ​ന തി​ര​ക്കേ​റു​ന്പോ​ൾ ഗ​താ​ഗ​തത​ട​സം നേ​രി​ടു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. പാ​ല​ത്തി​ന് ന​ട​പ്പാ​ത​യി​ല്ലാ​ത്ത​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ ആ​ളു​ക​ൾ​ക്ക് ന​ട​ന്നു പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ൾ വ​രു​ന്പോ​ൾ പാ​ല​ത്തി​ൽ നി​ന്ന് മാ​റാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​തും പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു. പാ​ല​ത്തി​നി​രു​വ​ശ​വും ന​ട​പ്പാ​ത നി​ർ​മി​ക്കു​ന്ന​തി​നാ​യി തു​ക അ​നു​വ​ദി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തീ​ക്ഷ​യി​ലാ​ണ്.