മൂ​വാ​റ്റു​പു​ഴ-​തേ​നി പാ​ത പൂ​ർ​ത്തീ​ക​രി​ക്ക​ണം: സി​പി​എം
Wednesday, December 1, 2021 10:40 PM IST
ക​രി​മ​ണ്ണൂ​ർ: മൂ​വാ​റ്റു​പു​ഴ–​തേ​നി സം​സ്ഥാ​ന പാ​ത​യു​ടെ ര​ണ്ടാം റീ​ച്ച് പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​എം ക​രി​മ​ണ്ണൂ​ർ ഏ​രി​യ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.​മൂ​വാ​റ്റു​പു​ഴ മു​ത​ൽ പെ​രു​മാം​ക​ണ്ടം വ​രെ​യു​ള്ള 16.75 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തെ നി​ർ​മാ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. ര​ണ്ടാം ഘ​ട്ടം നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ല​ഭ്യ​മാ​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ റീ–​ബി​ൽ​ഡ് കേ​ര​ള​യി​ൽ​പ്പെ​ടു​ത്തി പാ​ത പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
വ​ണ്ണ​പ്പു​റം, ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ട്ട​യ ന​ട​പ​ടി ത്വ​രി​ത​പ്പെ​ടു​ത്തു​ക, നെ​യ്യ​ശേ​രി–​തോ​ക്കു​ന്പ​ൻ സാ​ഡി​ൽ (തൊ​മ്മ​ൻ​കു​ത്ത്) റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ക, ക​രി​മ​ണ്ണൂ​ർ ഏ​രി​യ​യി​ലെ വി​വി​ധ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ടൂ​റി​സം ഹ​ബ്ബാ​ക്കി മാ​റ്റു​ക തു​ട​ങ്ങി​യ പ്ര​മേ​യ​ങ്ങ​ളും സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​കെ. ജ​യ​ച​ന്ദ്ര​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി എ​ൻ. സ​ദാ​ന​ന്ദ​ൻ, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം വി. ​എ​ൻ. മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.