കൊ​ക്ക​യാ​റി​ന് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ന്‍റെ സ​ഹാ​യം
Monday, November 29, 2021 10:34 PM IST
കൊ​ക്ക​യാ​ർ: ഉ​രു​ൾ​പൊ​ട്ട​ലി​ലും, പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ലും ദു​രി​ത ബാ​ധി​ത​രാ​യ​വ​ർ​ക്ക് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ന്‍റെ സ​ഹാ​യ ഹ​സ്തം. ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്ന് സ​മാ​ഹ​രി​ച്ച 5.64 ല​ക്ഷം രൂ​പ കൊ​ക്ക​യാ​റി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന 43 കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ന​ൽ​കി.
കൊ​ക്ക​യാ​ർ പാ​ലം നി​ർ​മാ​ണ ഫ​ണ്ടി​ലേ​ക്ക് അ​ര ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​യ മോ​ഹ​ന​ന് കെഎസ്എ​സ്പി​യു ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ.​മാ​ണി. കൈ​മാ​റി. കൂ​ട്ടി​ക്ക​ലി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​യ മോ​ഹ​ന​ൻ, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ൻ​സ​ൽ​ന സ​ക്കീ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗം നെ​ച്ചൂ​ർ ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ ദു​രി​ത ബാ​ധി​ത​ർ​ക്ക് സ​ഹാ​യ ധ​നം ന​ൽ​കി. കെഎ​സ്എ​സ്പി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ.​ സു​കു​മാ​ര​ൻ, ടി. ​ചെ​ല്ല​പ്പ​ൻ, പി.​ഡി. ​ദാ​നി​യേ​ൽ, എ​ൻ.​പി. പ്ര​ഭാ​ക​ര​ൻ നാ​യ​ർ, യൂ​സ​ഫ്, എ.​എ​ൻ.​ ച​ന്ദ്ര​ബാ​ബു, ജി​ജി ജെ.​ത​യ്യി​ൽ, ടോ​മി സെ​ബാ​സ്റ്റ്യ​ൻ, ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.