എ​യ്ഡ്സ് സ​ന്ദേ​ശ റാ​ലി ഇന്ന് നെടുങ്കണ്ടത്ത്
Monday, November 29, 2021 10:30 PM IST
നെ​ടു​ങ്ക​ണ്ടം: ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് ജി​ല്ലാ എ​യ്ഡ്സ് നി​യ​ന്ത്ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് നെ​ടു​ങ്ക​ണ്ട​ത്ത് സ​ന്ദേ​ശ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ക്കും. ’അ​സ​മ​ത്വ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാം, എ​യി​ഡ്സും മ​ഹാ​മാ​രി​ക​ളും ഇ​ല്ലാ​താ​ക്കാം’ എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ദി​നാ​ച​ര​ണ സ​ന്ദേ​ശം.
ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ എ​യ്ഡ്സ് നി​യ​ന്ത്ര​ണ വി​ഭാ​ഗം നെ​ടു​ങ്ക​ണ്ടം, കു​മ​ളി, ക​ട്ട​പ്പ​ന, അ​ടി​മാ​ലി, തൊ​ടു​പു​ഴ എ​ന്നി​വ​ട​ങ്ങ​ളി​ൽ എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി​യു​ടെ വി​വി​ധ സേ​വ​ന ദാ​താ​ക്ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.
നെ​ടു​ങ്ക​ണ്ടം മേ​ഖ​ല എ​യ്ഡ്സ് ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​വി​ലെ 8.45 ന് ​ബോ​ധ​വ​ത്കര​ണ റാ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു നി​ന്ന് ആ​രം​ഭി​ക്കും.
നെ​ടു​ങ്ക​ണ്ടം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് റോ​വി​ൻ റോ​ഡ്രി​ഗ​സ് റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, എ​സ്.​എം.​ഇ ന​ഴ്സി​ംഗ് വി​ദ്യാ​ർ​ഥി​ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. 10 ന് ​നെ​ടു​ങ്ക​ണ്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം എം.​എം മ​ണി എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. കു​ഞ്ഞ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ടി.​ബി ആ​ൻ​ഡ് എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ ഓ​ഫീ​സ​ർ ബി ​സെ​ൻ​സി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.