വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം: യൂ​ത്ത്ഫ്ര​ണ്ട്-എം
Monday, November 29, 2021 10:30 PM IST
ചെ​റു​തോ​ണി: വ​ന്യ​മൃഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​ടി​യ​ന്ത​ര​മാ​യി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് യൂ​ത്ത്ഫ്ര​ണ്ട്-എം ​ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന്യമൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും കൃ​ഷി ന​ശി​പ്പി​ക്ക​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി യൂ​ത്ത്ഫ്ര​ണ്ട്-എം ​സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ക​ർ​ഷ​ക കൂ​ടി​ക്കാ​ഴ്ച പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി യൂ​ത്ത്ഫ്ര​ണ്ട്-എം ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശാ​ന്ത​ൻ​പാ​റ, രാ​ജ​കു​മാ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നേ​താ​ക്ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ജീ​വ​ഹാ​നി​യോ​ടൊ​പ്പം ഉ​പ​ജീ​വ​ന മാ​ർ​ഗ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട നി​ര​വ​ധി ആ​ളു​ക​ളാ​ണ് മ​ല​യോ​ര മേ​ഖ​ല​ക​ളി​ലു​ള്ള​ത്. ക​ർ​ഷ​ക​രി​ൽനി​ന്നും ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ശേ​ഖ​രി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ​യും വ​നംവ​കു​പ്പ് മ​ന്ത്രി​യു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

യൂ​ത്ത്ഫ്ര​ണ്ട്-എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ജോ ത​ട​ത്തി​ൽ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​ളി, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ജെ​ഫി​ൻ കൊ​ടു​വേ​ലി, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ വി​പി​ൻ സി. ​അ​ഗ​സ്റ്റി​ൻ, ജോ​മി കു​ന്ന​പ്പി​ള്ളി, ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബ്രീ​സ് ജോ​യ് മു​ള്ളൂ​ർ, ബാ​ബു ക​ക്കു​ഴി, എ​ൻ.​വി. വ​ർ​ഗീ​സ്, യൂ​ത്ത്ഫ്ര​ണ്ട് ഭാ​ര​വാ​ഹി​ക​ളാ​യ റൈ​ഗ​ണ്‍ മാ​ത്യു, സേ​വ്യ​ർ തോ​മ​സ്, സി.​ജെ. ജെ​യ്സ​ണ്‍, ഏ​ബി​ൾ ആ​ന്‍റ​ണി, ആ​ഷി​ഷ് ടോം ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.