പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി
Monday, November 29, 2021 10:28 PM IST
ചെ​റു​തോ​ണി : ഉ​പ്പു​തോ​ടി​ന് സ​മീ​പം റോ​ഡു​വ​ക്കി​ൽ നി​ന്ന് പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി. ഉ​പ്പു​തോ​ട് പു​ന്ന​ക്കു​ഴി​യി​ൽ ജോ​ർ​ജു​കു​ട്ടി​യു​ടെ പു​ര​യി​ട​ത്തി​ൽ നി​ന്നും റോ​ഡി​ലേ​ക്കെ​ത്തി​യ പെ​രു​ന്പാ​ന്പി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
പാ​ന്പി​നെ പി​ടി​ക്കാ​ൻ പ​രി​ച​യ​മു​ള്ള പ​തി​നാ​റാം​ക​ണ്ടം സ്വ​ദേ​ശി ശി​വ​ൻ, ഉ​പ്പു​തോ​ട് സ്വ​ദേ​ശി പോ​ൾ​സ​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്ന് പാ​ന്പി​നെ പി​ടി​കൂ​ടി ചാ​ക്കി​നു​ള്ളി​ലാ​ക്കി. നാ​ട്ടു​കാ​ര​നാ​യ വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ ജ്യോ​തി​ഷി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​യ്യ​പ്പ​ൻ​കോ​വി​ൽ റെ​യി​ഞ്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ച് പാ​ന്പി​നെ കൈ​മാ​റി. പാ​ന്പി​ന് 15 അ​ടി​യോ​ളം നീ​ള​വും 20 കി​ലോ​യോ​ളം തൂ​ക്ക​വും ഉ​ണ്ട്.