ബൈ​ക്ക് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ​ക്കു പ​രി​ക്ക്
Monday, November 29, 2021 10:28 PM IST
ചെ​റു​തോ​ണി: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തൊ​ടു​പു​ഴ-പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന​പാ​ത​യി​ൽ ഇ​ടു​ക്കി ഡാം ​ടോ​പ്പി​ന് സ​മീ​പ​മാ​ണ് ബൈ​ക്ക് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ​ത്.
കു​മ​ളി മ​ന്നാ​ക്കൂ​ടി സ്വ​ദേ​ശി​ക​ളാ​യ പ്ര​ദീ​പ് (35) അം​ബി​ക ച​ന്ദ്ര​ൻ (34 ) പി.​എ. അ​ക്ഷ​യ് (12) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ഇ​ടു​ക്കി പോ​ലീ​സും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി മൂ​ന്നു​പേ​രെ​യും ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
കു​മ​ളി​യി​ൽ നി​ന്നും പെ​രു​ന്പാ​വൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഇ​ടു​ക്കി ഡാം ​ടോ​പ്പി​ന് താ​ഴെ​യു​ള്ള ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് സ​മീ​പ​ത്തേ​ക​ലു​ങ്കി​ൽ ഇ​ടി​ച്ച് തോ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന പ്ര​ദീ​പി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നാ​ൽ വി​ദ​ഗ്ധ​ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മ​റ്റ് ര​ണ്ടു പേ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.