റ​ബ​ർ​വി​ല 200 ലേ​ക്ക്: പ്ര​തീ​ക്ഷ​ സഫ​ലമാകു​മോ?
Sunday, November 28, 2021 10:25 PM IST
തൊ​ടു​പു​ഴ: വി​ല​ത്ത​ക​ർ​ച്ച​യി​ൽ ന​ട്ടം​തി​രി​ഞ്ഞ റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി റ​ബ​ർ​വി​ല 200-നോ​ട് അ​ടു​ക്കു​ന്നു. ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​യ 191 രൂ​പ ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദ​ത്തി​ന്‍റെ ഭീ​ഷ​ണി​യി​ലേ​ക്ക് ലോ​കം വ​ഴു​തി​വീ​ഴു​ന്ന​തി​നി​ടെ വി​ല​യി​ൽ കു​റ​വു​ണ്ടാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്.

നേ​ര​ത്തെ വി​ല​ത​ക​ർ​ച്ച​മൂ​ലം നി​ര​വ​ധി ക​ർ​ഷ​ക​ർ റ​ബ​ർ​കൃ​ഷി ഉ​പേ​ക്ഷി​ച്ച് മ​റ്റു കൃ​ഷി​ക​ളി​ലേ​ക്ക് ചു​വ​ടു​മാ​റ്റി​യി​രു​ന്നു. കൂ​ലി​ച്ചെ​ല​വ്, രാ​സ​വ​ള​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന, കീ​ട​ബാ​ധ, പ്ര​കൃ​തി​ക്ഷോ​ഭം മൂ​ല​മു​ണ്ടാ​കു​ന്ന കൃ​ഷി​നാ​ശം, ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മം തു​ട​ങ്ങി​യ​വ ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു.

ഓ​രോ വ​ർ​ഷ​വും കൃ​ഷി​യി​ൽ​നി​ന്നു പി​ന്തി​രി​യു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി റ​ബ​ർ വി​ല​യി​ൽ ക്ര​മാ​നു​ഗ​ത​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യ​ത്. ഇ​തു പ്ര​തീ​ക്ഷ​യ​റ്റ ക​ർ​ഷ​ക​രി​ൽ പു​തു​ച​ല​നം സൃ​ഷ്ടി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ലൊ​ന്നും ഉ​ണ്ടാ​കാ​ത്ത കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം​മൂ​ലം ടാ​പ്പിം​ഗ് ദി​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​തോ​ടെ വി​ല ഉ​യ​ർ​ന്നെ​ങ്കി​ലും ക​ർ​ഷ​ക​ർ​ക്ക് അ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.

മാ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്ത് തി​മി​ർ​ത്തു​പെ​യ്യു​ന്ന മ​ഴ റ​ബ​ർ ക​ർ​ഷ​ക​രു​ടെ സ്വ​പ്ന​ങ്ങ​ളി​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. റെ​യി​ൻ ഗാ​ർ​ഡ് ന​ട​ത്തി​യ​വ​ർ​ക്ക് പ്ര​തി​വ​ർ​ഷം ശ​രാ​ശ​രി 110-120 ടാ​പ്പിം​ഗ് ദി​ന​ങ്ങ​ളെ​ങ്കി​ലും ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​ക്കു​റി പ​കു​തി​പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല.

റെ​യി​ൻ​ഗാ​ർ​ഡ് ന​ട​ത്താ​ത്ത​വ​ർ​ക്ക് ന​വം​ബ​ർ അ​വ​സാ​ന​മെ​ത്തി​യി​ട്ടും ടാ​പ്പിം​ഗ് തു​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത​തും ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ചൂ​ട് വ​ർ​ധി​ച്ചു​വ​രു​ന്ന ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ ടാ​പ്പിം​ഗ് നി​ർ​ത്തി​വ​യ്ക്കു​ന്ന രീ​തി​യാ​യി​രു​ന്നു. അ​ങ്ങ​നെ​യെ​ങ്കി​ൽ ഇ​ത്ത​വ​ണ ര​ണ്ടു​മാ​സം മാ​ത്ര​മാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലെ​ങ്കി​ലും കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യി​ല്ലെ​ങ്കി​ൽ വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന ദി​ന​ങ്ങ​ളി​ലേ​ക്ക് ഇ​ത്ത​വ​ണ​ത്തെ ടാ​പ്പിം​ഗ് ചു​രു​ങ്ങും. ഇ​തു വീ​ണ്ടും വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യേ​ക്കും. ക​ണ്ടെ​യ്ന​ർ ക്ഷാ​മം​മൂ​ലം ഇ​റ​ക്കു​മ​തി കു​റ​ഞ്ഞ​തും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​മൂ​ലം ടാ​പ്പിം​ഗ് മു​ട​ങ്ങി​യ​തു​മാ​ണ് നി​ല​വി​ലെ വി​ല​വ​ർ​ധ​ന​വി​ന് കാ​ര​ണ​മെ​ന്നും എ​ന്നാ​ൽ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ കാ​ര്യ​മാ​യ ച​ല​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് റ​ബ​ർ ഡീ​ല​ർ​മാ​ർ പ​റ​യു​ന്ന​ത്.