ത​ക്കാ​ളി​ക്ക് ആ​ശ്വാ​സ വി​ല; 70 ആ​യി കു​റ​ഞ്ഞു
Sunday, November 28, 2021 10:18 PM IST
മ​റ​യൂ​ർ: ഒ​രു​മാ​സ​ത്തെ വ​ൻ​വി​ല​വ​ർ​ധ​ന​വി​നു​ശേ​ഷം ത​ക്കാ​ളി​ക്ക് ആ​ശ്വാ​സ​വി​ല​യാ​യി. കി​ലോ​യ്ക്ക് 140 രൂ​പ​വ​രെ എ​ത്തി​യി​രു​ന്ന ത​ക്കാ​ളി​ക്ക് വി​ല കു​റ​ഞ്ഞ് ഇ​ന്ന​ലെ 70 രൂ​പ​യി​ലെ​ത്തി. ഇ​ന്ന​ലെ ഉ​ദു​മ​ൽ​പേ​ട്ട മാ​ർ​ക്ക​റ്റി​ൽ 15 കി​ലോ പെ​ട്ടി​ക്ക് 800 രൂ​പ മു​ത​ൽ 900 രൂ​പ വ​രെ​യാ​യി​രു​ന്നു വില. കി​ലോ​യ്ക്ക് 60 മു​ത​ൽ 70 രൂ​പ​വ​രെ​യാ​ണ് ചി​ല്ല​റ വി​ൽ​പ​ന ന​ട​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ തു​ട​ർ​ച്ച​യാ​യി പെ​യ്ത മ​ഴ​യി​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​താ​ണ് വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണം.
ക​ഴി​ഞ്ഞ ആ​ഴ്ച ഒ​രു​കി​ലോ ത​ക്കാ​ളി​ക്ക് വി​ല 120 മു​ത​ൽ 140 വ​രെ​യാ​യി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ വി​ല നി​യ​ന്ത്രി​ക്കാ​ൻ ത​ക്കാ​ളി ഇ​റ​ക്കു​മ​തി ചെ​യ്തു. കൂ​ടാ​തെ ഭാ​ഗി​ക​മാ​യി മ​ഴ കു​റ​ഞ്ഞ​തോ​ടെ വി​ള​വി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വു​മു​ണ്ടാ​യി.