കൃ​ഷി ദേ​ഹ​ണ്ഡ​ങ്ങ​ൾ വെ​ട്ടി ന​ശി​പ്പി​ച്ചു
Sunday, November 28, 2021 10:18 PM IST
ചെ​റു​തോ​ണി: സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ കൃ​ഷി ദേ​ഹ​ണ്ഡ​ങ്ങ​ൾ വെ​ട്ടി ന​ശി​പ്പി​ച്ചു. ത​ള്ള​ക്കാ​നം കു​ഴി​ക്കാ​ട്ടു​മാ​ലി​യി​ൽ സേ​വ്യ​റി​ന്‍റെ കൃ​ഷി ഭൂ​മി​യി​ലെ അ​ഞ്ചു ജാ​തി​യും 15 കു​ല​ച്ച വാ​ഴ​യും മ​റ്റു കാ​ർ​ഷി​ക​വി​ള​ക​ളു​മാ​ണ് രാ​ത്രി​യു​ടെ മ​റ​വി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വെ​ട്ടി​ന​ശി​പ്പി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ക​ഞ്ഞി​ക്കു​ഴി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

മ​ണ​ലും ചെ​ളി​യും നീ​ക്കാ​ൻ ന​ട​പ​ടി വേ​ണം

അ​ടി​മാ​ലി: ജി​ല്ല​യി​ലെ അ​ണ​ക്കെ​ട്ടു​ക​ളി​ൽ​നി​ന്നും പു​ഴ​ക​ളി​ൽ​നി​ന്നും മ​ണ​ലും ചെ​ളി​യും നീ​ക്കം​ചെ​യ്യാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. 2018-ലെ ​പ്ര​ള​യ​കാ​ല​ത്ത് ജ​ല​സം​ഭ​ര​ണി​ക​ളി​ലും പു​ഴ​ക​ളി​ലും വ​ലി​യ​തോ​തി​ൽ ചെ​ളി​യും മ​ണ​ലും ഒ​ഴു​കി വ​ന്ന​ടി​ഞ്ഞി​ട്ടു​ണ്ട്. ക​ല്ലാ​ർ​കു​ട്ടി അ​ട​ക്ക​മു​ള്ള ചെ​റു​കി​ട അ​ണ​ക്കെ​ട്ടു​ക​ളു​ടെ സം​ഭ​ര​ണ​ശേ​ഷി​യെ ഇ​ത് ബാ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​മ​ഴ​ക്കാ​ല​ത്തു​ത​ന്നെ ചെ​റു​കി​ട അ​ണ​ക്കെ​ട്ടു​ക​ൾ പ​ല​തും പ​ല​ത​വ​ണ തു​റ​ന്നു.
പു​ഴ​ക​ളു​ടെ വ​ശ​ങ്ങ​ളി​ലും വ​ലി​യ തോ​തി​ൽ മ​ണ്ണും ചെ​ളി​യു​മ​ടി​ഞ്ഞി​ട്ടു​ണ്ട്. ചെ​റി​യ മ​ഴ​പെ​യ്താ​ൽ​പോ​ലും ഹൈ​റേ​ഞ്ചി​ലെ പ​ല പു​ഴ​ക​ളും വേ​ഗ​ത്തി​ൽ ക​ര​ക​വി​യു​ന്ന അ​വ​സ്ഥ​യാ​ണ്.