ക​ർ​ഷ​കത്തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ 5000 രൂ​പ​യാ​ക്ക​ണ​മെ​ന്ന്
Sunday, November 28, 2021 10:18 PM IST
ചെ​റു​തോ​ണി: ക​ർ​ഷ​കത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​തി​മാ​സം 5000 രൂ​പ പെ​ൻ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന് ക​ർ​ഷ​ക തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഞ്ഞി​ക്കു​ഴി അ​പ്പൂ​സ് ഹാ​ളി​ൽ ന​ട​ന്ന യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
60 വ​യ​സ് ക​ഴി​ഞ്ഞ ക​ർ​ഷ​ക​ത്തൊഴി​ലാ​ളി​ക​ൾ​ക്ക് ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ​നി​ന്ന് ന​ൽ​കാ​നു​ള്ള അ​തി​വ​ർ​ഷാ​നു​കൂ​ല്യം കു​ടി​ശി​ക തീ​ർ​ത്ത് എ​ത്ര​യും വേ​ഗം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ഇ​ത​ര ആ​നു​കൂ​ല്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​കത്തൊഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ​ഖാ​ദ​ർ ചാ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യൂ കൈ​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ൽ​വി സോ​ജ​ൻ, മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ ജോ​സ് മോ​ടി​ക്കാ​പു​ത്ത​ൻ​പു​ര, ജോ​സ് കി​ഴ​ക്കേ​പ​റ​ന്പി​ൽ, ബി​നോ​യ് വാ​ലു​പ​റ​ന്പി​ൽ, എ​ൻ.​ജെ. ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.