കു​രു​ന്നി​നെ നെ​ഞ്ചോ​ടു ചേ​ർ​ത്ത് ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​ക​രാ​യി
Saturday, October 23, 2021 10:12 PM IST
തൊ​ടു​പു​ഴ: ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ള​മു​യ​ർ​ന്ന​തോ​ടെ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​താ​യ മൂ​ന്നു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെടു​ത്തി പു​റ​ത്തെ​ത്തി​ച്ചു.

മ​ങ്ങാ​ട്ടു​ക​വ​ല -വെ​ങ്ങ​ല്ലൂ​ർ നാ​ലു​വ​രി പാ​ത​യി​ൽ റ​‌ഹ‌്മാ​നി​യ മ​ൻ​സി​ലി​ൽ അ​ൻ​സാ​റി​ന്‍റെ പെ​ണ്‍​കു​ഞ്ഞു​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യാ​ണ് തൊ​ടു​പു​ഴ ഫ​യ​ർ​ഫോ​ഴ്സ് സു​ര​ക്ഷി​ത​മാ​യി മാ​റ്റി​യ​ത്.
ഇ​ന്ന​ലെ മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ക​ന​ത്ത മ​ഴ​യെ​ത്തുട​ർ​ന്ന് വീ​ട്ടി​ലും പു​റ​ത്തും വെ​ള്ള​മു​യ​ർ​ന്ന​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത സ്ഥി​തി​യു​ണ്ടാ​യ​ത്. ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ച​തോ​ടെ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എം. നാ​സ​ർ, സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ടി.​ഇ. അ​ലി​യാ​ർ, കെ.​എ. ജാ​ഫ​ർ​ഖാ​ൻ, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ആ​ർ. നി​തീ​ഷ്, എ. ​മു​ബാ​റ​ക്, എം.​പി. ജി​ഷ്ണു, എം.​എ​ൻ. അ​ച്ചൂ​സ്, സു​നി​ൽ എം. ​കേ​ശ​വ​ൻ, ഹോം​ഗാ​ർ​ഡ് എം.​പി. ബെ​ന്നി എ​ന്നി​വ​രെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യാ​യി​രു​ന്നു.