ഇ​നി വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് ചെ​യ​ർ​മാ​ൻ
Saturday, October 23, 2021 10:10 PM IST
തൊ​ടു​പു​ഴ: അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി ഓ​ട​ക​ളു​ടെ​യും തോ​ടു​ക​ളു​ടെ​യും ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ വ​രും​വ​ർ​ഷ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് പ​റ​ഞ്ഞു. പു​റ​ന്പോ​ക്ക് ഭൂ​മി പ​ല​തും കൈ​യേ​റ്റ​ക്കാ​രു​ടെ കൈ​ക​ളി​ലാ​യി. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​രം കാ​ണാ​നാ​കും. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ക്രോ​ഡീ​ക​ര​ണ​ത്തി​ലൂ​ടെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തി​നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ച​താ​യും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.