നെ​ടു​ങ്ക​ണ്ടം ജൂ​ഡോ അ​ക്കാ​ഡ​മി ജി​ല്ലാ ചാ​ന്പ്യ​ൻ​മാ​ർ
Saturday, October 23, 2021 10:08 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ന്ന ജി​ല്ലാ ജൂ​ഡോ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ നെ​ടു​ങ്ക​ണ്ടം ജൂ​ഡോ അ​ക്കാ​ഡ​മി ചാ​ന്പ്യ​ൻ​ഷി​പ്പ് നി​ല​നി​ർ​ത്തി. ഡി​സ്ട്രി​ക്ട് സ്പോ​ട്സ് അ​ക്കാ​ഡ​ദ​മി​യാ​ണ് റ​ണ്ണേ​ഴ്സ് അ​പ്പ്. ക​ട്ട​പ്പ​ന ഓ​സാ​നാം ജൂ​ഡോ ക്ല​ബ് മൂ​ന്നാം സ്ഥാ​ന​വും നി​ല​നി​ർ​ത്തി. ചാ​ന്പ്യ​ൻ​ഷി​പ്പ് ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​നം നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു സ​ഹ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ ജൂ​ഡോ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഴി​ഞ്ഞ സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​മെ​ഡ​ൽ വാ​ങ്ങി ഇ​ടു​ക്കി​യെ ചാ​ന്പ്യ​ൻ​മാ​രാ​ക്കി​യ 18 ജൂ​ഡോ താ​ര​ങ്ങ​ൾ​ക്ക് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി​ജി​മോ​ൾ വി​ജ​യ​ൻ, എം.​എ​സ്. മ​ഹേ​ശ്വ​ര​ൻ, ജൂ​ഡോ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളാ​യ റെ​യ്സ​ണ്‍ പി. ​ജോ​സ​ഫ്, സൈ​ജു ചെ​റി​യാ​ൻ, അ​നി​ൽ ക​ട്ടൂ​പ്പാ​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. നി​രി​ക്ഷ​ക​രാ​യി ജി​ല്ലാ സ്പോ​ട്സ് കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി അ​ന​സ് ഇ​ബ്രാ​ഹിം, ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി ഷൈ​നാ പി. ​ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ താ​ര​ങ്ങ​ൾ 28, 29, 30 തീ​യ​തി​ക​ളി​ൽ തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കും. ന​വം​ബ​ർ ഏ​ഴു​മു​ത​ൽ 10 വ​രെ പ​ഞ്ചാ​ബി​ലെ പ​ട്യാ​ല​യി​ലാ​ണ് ദേ​ശീ​യ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.