മു​ല്ല​പ്പെ​രി​യാ​ർ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ല: മ​ന്ത്രി റോ​ഷി
Saturday, October 23, 2021 10:08 PM IST
തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ർ ഡാം ​തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. തൊ​ടു​പു​ഴ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഡാം ​തു​റ​ക്കു​ന്ന​ത് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് മു​ന്നി​ലു​ള്ള വി​ഷ​യ​മാ​ണ്. ത​മി​ഴ്നാ​ടി​നോ​ട് കൂ​ടു​ത​ൽ വെ​ള്ളം കൊ​ണ്ടു​പോ​കാ​നും കു​റ​ഞ്ഞ അ​ള​വി​ൽ സ്പി​ൽ​വേ​യി​ലൂ​ടെ ഒ​ഴു​ക്കി വി​ടാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കേ​ന്ദ്ര വാ​ട്ട​ർ റി​സോ​ഴ്സ് വ​കു​പ്പ് സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
2018ലെ ​സു​പ്രീം കോ​ട​തി പ​രാ​മ​ർ​ശ​മ​നു​സ​രി​ച്ച് ജ​ല​നി​ര​പ്പ് 139.5 അ​ടി​യി​ൽ കൂ​ടാ​ൻ പാ​ടി​ല്ലെ​ന്നാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് മു​ല്ല​പ്പെ​രി​യാ​ർ മേ​ൽ​നോ​ട്ട സ​മി​തി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.
ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രും ആ​ർ​ഡി​ഒ​യും സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്. ഡാം ​തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഒ​ഴി​പ്പി​ക്കേ​ണ്ട കു​ടും​ബ​ങ്ങ​ളു​ടെ ലി​സ്റ്റ് ഇ​തി​നോ​ട​കം ത​യാ​റാ​ക്കി​യു​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ വാ​ഹ​ന​ങ്ങ​ള​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.