സൈ​ക്കി​ൾ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞു 10 വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Friday, October 22, 2021 10:45 PM IST
ചെ​റു​തോ​ണി: സൈ​ക്കി​ൾ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. തോ​പ്രാം​കു​ടി പ്ര​കാ​ശ് കൂ​നം​മാ​ക്ക​ൽ ബേ​ബി​യു​ടെ ഏ​ക മ​ക​ൻ എ​ബി​ൻ ബേ​ബി (10)ആ​ണ് മ​രി​ച്ച​ത്.
ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12ന് വീ​ട്ടി​ൽ​നി​ന്നും സൈ​ക്കി​ൾ ച​വു​ട്ടി കു​ത്തി​റ​ക്ക​മു​ള്ള ചെ​റി​യ റോ​ഡി​ലൂ​ടെ മ​റ്റൊ​രു റോ​ഡി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

റോ​ഡി​ന് ആ​റ​ടി​യോ​ളം താ​ഴെ​യാ​യി നി​ന്നി​രു​ന്ന ജി​യോ ട​വ​റി​ന്‍റെ സം​ര​ക്ഷ​ണ വേ​ലി​യി​ൽ ത​ല​യ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഉ​ട​ൻ​ത​ന്നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നും​ശേ​ഷം ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ സം​സ്ക​രി​ക്കും. ഉ​ദ​യ​ഗി​രി സെ​ന്‍റ് മേ​രി​സ് യു​പി സ്കൂ​ൾ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യിരുന്നു. അമ്മ: മ​ഞ്ജു ക​ന​ക​ക്കു​ന്ന് തോ​പ്പി​ൽ കു​ടും​ബാം​ഗം.