പ​ള്ളി ദു​രി​താ​ശ്വ​ാസ ക്യാ​ന്പാ​യി
Friday, October 22, 2021 10:16 PM IST
പീ​രു​മേ​ട്: പ്രാ​ർ​ഥ​ന ദൈ​വ​വു​മാ​യു​ള്ള സം​ഭാ​ഷ​ണ​മാ​ണെ​ന്നും അ​വി​ടെ മ​ത​ങ്ങ​ൾ​ക്കോ പ്ര​ത്യേ​ക ദൈ​വ​ങ്ങ​ൾ​ക്കോ സ്ഥാ​ന​മി​ല്ലെ​ന്നും തെ​ളി​യി​ക്കു​ന്ന പ്രാ​ർ​ഥ​ന​ക​ളാ​ണ് കൂ​ട്ടി​ക്ക​ലി​ലെ സെ​ന്‍റ് ലൂ​ക്സ് സി​എ​സ്ഐ ദേ​വാ​ല​യ​ത്തി​ൽ​നി​ന്നും ഇ​പ്പോ​ൾ മു​ഴ​ങ്ങു​ന്ന​ത്.
കൂ​ട്ടി​ക്ക​ലി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ഒ​ന്നാ​യ ദേ​വ​ല​യ​ത്തി​ൽ പ​ല മ​ത​ത്തി​ൽ​പെ​ട്ട ഇ​രു​ന്നൂ​റോ​ളം പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ക​ഴി​യു​ന്ന​ത്. ഇ​വി​ടെ കൊ​ന്ത​യും കൈ​യി​ൽ പി​ടി​ച്ച് കു​രി​ശു വ​ര​യ്ക്കു​ന്ന ക്രൈ​സ്ത​വ​നും നാ​മം ജ​പി​ക്കു​ന്ന ഹൈ​ന്ദ​വ​നും നി​സ്ക​രി​ക്കു​ന്ന ഇ​സ്ലാ​മു​മു​ണ്ട്.
ഇ​വ​രു​ടെ പ്രാ​ർ​ഥ​ന​ക​ൾ ഒ​രു​മി​ച്ചാ​ണ് ദേ​വാ​ല​യ​ത്തി​ൽ മു​ഴ​ങ്ങു​ന്ന​ത്.
പ​ള്ളി ദു​രി​താ​ശ്വാ​സ ക്യാ​ന്പാ​യ​തി​നാ​ൽ ഞാ​യ​റാ​ഴ്ച​ത്തെ വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കാ​നി​രു​ന്ന പെ​രു​ന്നാ​ളും പ​ള്ളി അ​ധി​കാ​രി​ക​ൾ മാ​റ്റി​വ​ച്ചു.
സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​മാ​ണ് ഇ​പ്പോ​ൾ നാ​ടി​നാ​വ​ശ്യ​മെ​ന്നും ദൈ​വ​ത്തി​ന്‍റെ ആ​ല​യ​മാ​ണ് അ​തി​ന് ഏ​റ്റ​വും സു​ര​ക്ഷി​ത​മെ​ന്നും ഞ​ങ്ങ​ള​തു ചെ​യ്യു​ന്നു​വെ​ന്നും പ​ള്ളി വി​കാ​രി റ​വ. പി.​കെ. സെ​ബാ​സ്റ്റ്യ​ൻ പ്ര​തി​ക​രി​ച്ചു.