ചെ​റു​തോ​ണി പാ​ലം പ​ണി പു​ന​രാ​രം​ഭി​ച്ചു
Friday, October 22, 2021 10:13 PM IST
ചെ​റു​തോ​ണി: അ​ണ​ക്കെ​ട്ട് തു​റ​ന്നു​വി​ട്ട​തി​നെ​തു​ട​ർ​ന്നു ക​ഴി​ഞ്ഞ 19-ന് ​നി​ർ​ത്തി​വ​ച്ച ചെ​റു​തോ​ണി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റിം​ഗ് ജോ​ലി​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്. നേ​ര​ത്തേ കോ​ണ്‍​ക്രീ​റ്റ് ചെ​യ്തി​രു​ന്ന​തി​ന്‍റെ മു​ക​ളി​ലേ​ക്കു​ള്ള ഭാ​ഗ​ത്തി​ന്‍റെ നി​ർ​മാ​ണ​മാ​ണ് ആ​രം​ഭി​ച്ച​ത്.

അ​ണ​ക്കെ​ട്ട് തു​റ​ന്നു​വി​ട്ട​തി​നെ​തു​ട​ർ​ന്ന് വെ​ള്ളം ക​യ​റി​യ ഭാ​ഗ​ത്ത് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഇ​രു​ന്പ് ക​ന്പി​ക​ൾ​ക്ക് ഇ​ള​ക്കം ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.
കോ​ണ്‍​ക്രീ​റ്റ് ക​ട്ട​ക​ൾ മ​ണ്ണി​ൽ നി​ര​ത്തി​യാ​ണ് ഇ​രു​ന്പ് തു​ണു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ളം ക​യ​റി​യ​തോ​ടെ പ​ല തൂ​ണു​ക​ളു​ടെ​യും അ​ടി​യി​ലു​ള്ള ക​ട്ട​ക​ൾ​ക്ക് കീ​ഴി​ൽ​നി​ന്നും മ​ണ്ണ് ഒ​ലി​ച്ചു​പോ​യി​ട്ടു​ണ്ട്. ഇ​ത് തൂ​ണു​ക​ൾ​ക്ക് ഇ​ള​ക്കം​ത​ട്ടാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ജ​ന​ങ്ങ​ൾ സം​ശ​യി​ക്കു​ന്ന​ത്. പാ​ലം നി​ർ​മാ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന എ​ഞ്ചി​നീ​യ​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പാ​ല​ത്തി​ന്‍റെ ബ​ല​പ​രി​ശോ​ധ​ന ന​ട​ത്തി മാ​ത്ര​മേ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കാ​വൂ​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.