മു​റി​ച്ചുക​ട​ത്താ​ൻ ശ്ര​മി​ച്ച 15 ല​ക്ഷ​ത്തി​ന്‍റെ ച​ന്ദ​നം ക​ണ്ടെ​ടു​ത്തു
Thursday, October 21, 2021 10:22 PM IST
മ​റ​യൂ​ർ: ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ​നി​ന്ന് മു​റി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച 15 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ച​ന്ദ​ന​ത്ത​ടി​ക​ൾ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. പാ​ള​പ്പെ​ട്ടി ആ​ദി​വാ​സി കു​ടി​ക്കു സ​മീ​പം ഇ​ണ്ട​ൻ​കാ​ട്ടി​ൽ​നി​ന്നാ​ണ് പ​ത്ത​ടി ഉ​യ​ര​വും 82 സെ​ന്‍റി​മീ​റ്റ​ർ വീ​തി​യു​മു​ള്ള വ​ൻ ച​ന്ദ​ന​മ​രം മു​റി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​യി​ൽ പാ​ള​പ്പെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ ബി​നു​കു​മാ​ർ, ചി​ന്ന​ക്കു​പ്പ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്നു​പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു.