ക​ന്പ​ക​ക്കാ​നം കൂ​ട്ട​കൊ​ല​പാ​ത​കം! മു​ഖ്യപ്ര​തി​ മ​രി​ച്ചനി​ല​യി​ൽ
Thursday, October 21, 2021 10:22 PM IST
അ​ടി​മാ​ലി: മു​ണ്ട​ൻ​മു​ടി ക​ന്പ​ക​ക്കാ​ന​ത്ത് നാ​ലം​ഗ കു​ടും​ബ​ത്തെ കൊ​ന്ന് കു​ഴി​ച്ച് മൂ​ടി​യ കേ​സി​ലെ ഒ​ന്നാംപ്ര​തി അ​നീ​ഷി​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ടി​മാ​ലി കൊ​ര​ങ്ങാ​ട്ടി വ​ന​വാ​സി കോ​ള​നി പ​ടി​ഞ്ഞാ​റെ​ഭാ​ഗം തേ​വ​ര​ക്കു​ടി​യി​ൽ അ​നീ​ഷി​നെ (34) വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ഒ​രാ​ഴ്ച​യോ​ളം പ​ഴ​ക്ക​മു​ണ്ട്. വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​നീ​ഷി​നെ വീ​ടി​ന് പു​റ​ത്ത് കാ​ണാ​ത്ത​തി​നെത്തുട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ വീ​ട്ടി​ൽ ചെ​ന്ന് പ​രി​ശേ​ധി​ച്ച​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടത്. അ​നീ​ഷ് കൊ​ല​പാ​ത​ക​ക്കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് അ​ടി​മാ​ലി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ൽ നി​ന്ന് വി​ഷക്കുപ്പി​യും മ​റ്റും ക​ണ്ടെ​ത്തി. ക​ന്പ​ക​ക്കാ​നം കാ​നാ​ട്ട് വീ​ട്ടി​ൽ കൃ​ഷ്ണ​ൻ (54), ഭാ​ര്യ സു​ശീ​ല (50), മ​ക്ക​ളാ​യ ആ​ർ​ഷ (21), അ​ർ​ജു​ൻ (17) എ​ന്നി​വ​രാ​ണ് 2019 ജൂ​ലൈ 29ന് ​രാ​ത്രി അ​തി ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. കൃ​ഷ്ണ​ന്‍റെ മ​ന്ത്ര സി​ദ്ധി​ക​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നാ​യി​രു​ന്നു കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​ത്.
അ​നീ​ഷി​നൊ​പ്പം തൊ​ടു​പു​ഴ കാ​രി​ക്കോ​ട് സാ​ലി ഭ​വ​നി​ൽ ലി​ബീ​ഷും ചേ​ർ​ന്നാ​ണ് ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. പി​ന്നീ​ട് കൃ​ഷ്ണ​നെ​യും മ​ക​നെ​യും കു​ഴി​ച്ചു​മൂ​ടു​ന്പോ​ൾ ജീ​വ​നു​ണ്ടാ​യി​രു​ന്നു​വെ​ന്നും തെ​ളി​ഞ്ഞു. 3500 രൂ​പ​യും 20 പ​വ​ന്‍റെ സ്വ​ർ​ണ​വു​മാ​ണു പ്ര​തി​ക​ൾ ക​വ​ർ​ന്ന​ത്.

പി​റ്റേ​ന്ന് എ​ത്തി വീ​ടി​ന് സ​മീ​പ​ത്തെ ആ​ട്ടി​ൻകൂ​ടി​നോ​ട് ചേ​ർ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ഴി​ച്ചി​ട്ടു. കൃ​ത്യം ന​ട​ത്തി​യ​ശേ​ഷം പ്ര​തി​ക​ൾ സ്ത്രീ​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നും മൃ​ത​ശ​രീ​ര​ങ്ങ​ളോ​ട് അ​നാ​ദ​ര​വ് കാ​ണി​ച്ചെ​ന്നും ക​ണ്ടെ​ത്തി. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ് മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ലി​ബീ​ഷി​നെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തോ​ടെ ഒ​ളി​വി​ൽപ്പോ​യ അ​നീ​ഷി​നെ എ​റ​ണാ​കു​ളം നേ​ര്യ​മം​ഗ​ല​ത്തെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ്് അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്.
സു​ഹൃ​ത്തി​ന്‍റെ വാ​ട​ക​വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ ഉ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം ഇ​ന്ന് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റും.