എ​ലി​പ്പ​നി​: ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്
Wednesday, October 20, 2021 10:14 PM IST
തൊ​ടു​പു​ഴ: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ജി​ല്ല​യി​ൽ എ​ലി​പ്പ​നി വ്യാ​പി​ക്കാ​ൻ അ​നു​കൂ​ല സ്ഥി​തി സം​ജാ​ത​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പു ന​ൽ​കി. ശ​രി​യാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ എ​ലി​പ്പ​നി രോ​ഗ​ബാ​ധ​യും മ​ര​ണ​വും ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കും.
എ​ലി, അ​ണ്ണാ​ൻ, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളാ​യ പ​ശു, നാ​യ, പൂ​ച്ച എ​ന്നി​വ​യു​ടെ വി​സ​ർ​ജ്യ​ങ്ങ​ൾ ക​ല​ർ​ന്ന് മ​ലി​ന​മാ​യ ജ​ല​വു​മാ​യി സ​ന്പ​ർ​ക്കം ഉ​ണ്ടാ​കു​ന്പോ​ഴാ​ണ് രോ​ഗാ​ണു​ബാ​ധയുണ്ടാ​കു​ന്ന​ത്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ
പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന പ​നി, ക​ഠി​ന​മാ​യ ത​ല​വേ​ദ​ന, പേ​ശി​വേ​ദ​ന കാ​ൽ​മു​ട്ടി​ന് താ​ഴെ​യു​ള്ള വേ​ദ​ന, ക​ണ്ണി​ന് ചു​വ​പ്പ് നി​റം, മ​ഞ്ഞ​പ്പി​ത്ത ല​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം എ​ലി​പ്പ​നി ബാ​ധ​യെ​ത്തു​ട​ർ​ന്ന് ഉ​ണ്ടാ​കാം. രോ​ഗം ക​ര​ളി​നെ ബാ​ധി​ക്കു​ന്പോ​ഴാ​ണ് മ​ഞ്ഞ​പ്പി​ത്ത​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​കു​ന്ന​ത്. വൃ​ക്ക​ക​ളെ ബാ​ധി​ക്കു​ന്പോ​ൾ ര​ക്തം ക​ല​ർ​ന്ന മൂ​ത്രം പോ​വു​ക, മൂ​ത്ര​ത്തി​ന്‍റെ അ​ള​വ് കു​റ​യു​ക, കാ​ലി​ൽ നീ​ര് എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു.

പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ
മ​ലി​ന​ജ​ല​സ​ന്പ​ർ​ക്കം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക. മ​ലി​ന​ജ​ല​സ​ന്പ​ർ​ക്ക​മു​ണ്ടാ​യാ​ൽ കാ​ലും, കൈ​യ്യും സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് ക​ഴു​കു​ക, ദു​ര​ന്ത​മേ​ഖ​ല​ക​ളി​ൽ ശു​ചീ​ക​ര​ണ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ സു​ര​ക്ഷാ ഉ​പാ​ധി​ക​ളാ​യ കൈ​യു​റ, കാ​ൽ​മു​ട്ടു​വ​രെ​യു​ള്ള പാ​ദ​ര​ക്ഷ​ക​ൾ എ​ന്നി​വ ധ​രി​ക്കു​ക. എ​ലി​പ്പ​നി​ക്കെ​തി​രേ ഡോ​ക്സി സൈ​ക്ലി​ൻ പ്ര​തി​രോ​ധ ഗു​ളി​ക ക​ഴി​ക്ക​ണം. ആ​വ​ശ്യ​മു​ള്ള​വ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​രു​ടെ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് ഗു​ളി​ക ക​ഴി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ. ​പ്രി​യ അ​റി​യി​ച്ചു.