ചി​കി​ത്സാ​ച്ചെല​വ് സ​ർ​ക്കാ​ർ വ​ഹി​ക്ക​ണം: എം​പി
Wednesday, October 20, 2021 10:14 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ലു​ൾ​പ്പെ​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ ചി​കി​ത്സാച്ചെല​വും സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ൽ 11 പേ​ർ മ​രി​ച്ചു. ഒ​രാ​ളെ ഇ​നി​യും ക​ണ്ടു​കി​ട്ടാ​നു​​ണ്ട്. നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും 200 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 400 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ന​ഷ്ട​പ്പെ​ടു​ക​യും 160 ഹെ​ക്ട​റോ​ളം ഭൂ​മി​യി​ലെ കൃ​ഷി ന​ശി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
നി​സാ​ര പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50000 രൂ​പ​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​ർ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ​യു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ പ​രി​ക്കേ​റ്റ് ജീ​വ​ര​ക്ഷാ​ർ​ഥം അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യം നേ​ടി​യി​ട്ടു​ള്ള​വ​ർ നി​ര​വ​ധി​യാ​ണ്. അ​വ​ർ​ക്ക് ഈ ​തു​ക പ​ര്യാ​പ്ത​മ​ല്ല.​
പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ മ​രി​ച്ച​വ​രു​ടെ കാ​ര്യ​വും സ​ർ​ക്കാ​ർ ഒ​ന്നും പ​റ​യു​ന്നി​ല്ല.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഉ​ൾ​പ്പെ​ടെ ചി​കി​ത്സ​യി​ൽ ഉ​ള്ള മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും മു​ഴു​വ​ൻ ചി​കി​ത്സാ​ചെ​ല​വും സ​ർ​ക്കാ​ർ അ​നു​വ​ദി​ക്ക​ണ​മെ​ന്നും വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​വ​ർ​ക്കും ഉ​ൾ​പ്പെ​ടെ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ണ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി.