റോ​ഡു​ക​ൾ​ക്ക് തു​ക അ​നു​വ​ദി​ക്കും: പി.​ജെ.​ ജോ​സ​ഫ്
Wednesday, October 20, 2021 10:14 PM IST
തൊ​ടു​പു​ഴ: നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് ഉ​ട​ൻ തു​ക ല​ഭ്യ​മാ​കു​മെ​ന്നു പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നു എം​എ​ൽ​എ ന​ൽ​കി​യ നി​വേ​ദ​ന​ത്തെത്തുട​ർ​ന്ന് വി​വി​ധ റോ​ഡു​ക​ളു​ടെ എ​സ്റ്റി​മേ​റ്റ് റോ​ഡ്സ് വി​ഭാ​ഗം ത​യാ​റാ​ക്കി.​
ഇ​തി​ന് ഉ​ട​ൻ സ​ർ​ക്കാ​രി​ൽ നി​ന്നും അ​നു​മ​തി ല​ഭ്യ​മാ​കും. ക​രി​മ​ണ്ണൂ​ർ-വ​ണ്ട​മ​റ്റം റോ​ഡ്-70 ല​ക്ഷം, ക​ന്പി​പ്പാ​ലം -ചി​ല​വ് റോ​ഡ് - 60 ല​ക്ഷം, ആ​ർ​പ്പാ​മ​റ്റം-വെ​ള്ള​ന്താ​നം റോ​ഡ്-1.15 കോ​ടി , ക​ല​യ​ന്താ​നി-ചെ​ല​വ് റോ​ഡ്-50 ല​ക്ഷം, വാ​ഴ​ക്കു​ളം-കോ​ടി​ക്കു​ളം റോ​ഡ് -60 ല​ക്ഷം, വ​ട​ക്കും​മു​റി - പു​റ​പ്പു​ഴ -50 ല​ക്ഷം, ചേ​രു​ങ്ക​ൽ​പ്പാ​ലം-വ​ട​ക്കും മു​റി-60 ല​ക്ഷം, കു​മാ​ര​മം​ഗ​ലം -കോ​ടി​ക്കു​ളം -40 ല​ക്ഷം, കാ​ഞ്ഞി​ര​മ​റ്റം-തെ​ക്കും​ഭാ​ഗം-40 ല​ക്ഷം, വെ​ങ്ങ​ല്ലൂ​ർ-ക​ലൂ​ർ ച​ർ​ച്ച് റോ​ഡ്-60 ല​ക്ഷം, തൊ​ടു​പു​ഴ-അ​ങ്കം വെ​ട്ടി-250 ല​ക്ഷം. വെ​ങ്ങ​ല്ലൂ​ർ-ക​ലൂ​ർ-240 ല​ക്ഷം, തൊ​ടു​പു​ഴ ടൗ​ണ്‍ റോ​ഡ് ന​വീ​ക​ര​ണം-5.50 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ർ​ക്കാ​രി​ന് എ​സ്റ്റി​മേ​റ്റ് സ​മ​ർ​പ്പി​ച്ച​തെ​ന്ന് പി.​ജെ.​ ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.