ശൗ​ചാ​ല​യ നി​ർ​മാ​ണ​ത്തെ​ ചൊ​ല്ലി ത​ർ​ക്കം
Wednesday, October 20, 2021 10:12 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത് നി​ർ​മി​ക്കു​ന്ന ശൗ​ചാ​ല​യ സ​മു​ച്ച​യ​ത്തെ​ച്ചൊ​ല്ലി ത​ർ​ക്കം. ബ​സ് സ്റ്റാ​ൻ​ഡി​ന​ക​ത്ത് യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന സ്ഥ​ല​ത്താ​ണ് പു​തി​യ ശൗ​ചാ​ല​യ സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. അ​ടി​ത്ത​റ നി​ർ​മി​ച്ചെ​ങ്കി​ലും എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് കെ​ട്ടി​ട നി​ർ​മാ​ണം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.
പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ലെ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ സ​മീ​പ​ത്താ​യാ​ണ് പു​തി​യ ശൗ​ചാ​ല​യ സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പെ​ട്ടി​ക്ക​ട​ക​ൾ പൊ​ളി​ച്ചു​നീ​ക്കി​യ​തി​നു​ശേ​ഷ​മാ​ണ് കെ​ട്ടി​ട​നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.
എ​ന്നാ​ൽ ബ​സു​ക​ൾ തി​രി​ക്കു​ന്ന ഭാ​ഗ​ത്ത് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത് ഭാ​വി​യി​ൽ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്നാ​ണ് ബ​സ് ജീ​വ​ന​ക്കാ​ർ അ​ട​ക്കം ആ​രോ​പി​ക്കു​ന്ന​ത്. ഈ​ഭാ​ഗ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മു​ന്പി​ൽ ശൗ​ചാ​ല​യം നി​ർ​മി​ച്ചാ​ൽ അ​ത് ക​ച്ച​വ​ട​ത്തെ ബാ​ധി​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു.
എ​ന്നാ​ൽ ശൗ​ചാ​ല​യ സ​മു​ച്ച​യം നി​ർ​മി​ക്കാ​ൻ ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ അ​നു​യോ​ജ്യ​മാ​യ വേ​റെ സ്ഥ​ല​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ന്നാ​ണ് നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ വാ​ദം.