ഒ​ഴു​ക്കി​ൽ​പെ​ട്ട വീ​ട്ട​മ്മ​യ്ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു
Wednesday, October 20, 2021 10:12 PM IST
കൊ​ക്ക​യാ​ർ: മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട വീ​ട്ട​മ്മ​യ്ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു. കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ചേ​പ്ലാ​നി​യി​ൽ സാ​ബു​വി​ന്‍റെ ഭാ​ര്യ ആ​ൻ​സി (49) യെ ​ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ ശ​ക്ത​മാ​യ മ​ല​വെ​ള്ള​പാ​ച്ചി​ലി​ലാ​ണ് കാ​ണാ​താ​യ​ത്. തോ​ട്ടി​ലെ വെ​ള്ളം ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​പ്പോ​ൾ വീ​ട്ടി​ൽ അ​ക​പ്പെ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു. അ​ഗ്നി ശ​മ​ന സേ​ന വീ​ട്ടി​നു​ള്ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല. ശ​നി​യാ​ഴ്ച രാ​ത്രി​മു​ത​ൽ അ​ഗ്നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും​ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

വൈ​ദ്യു​തി
മു​ട​ങ്ങും
കു​മ​ളി: കെ ​എ​സ്ഇ​ബി കു​മ​ളി സെ​ക്ഷ​നു​കീ​ഴി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ സെക്ഷൻ പരിധിയിൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ര​ണ്ടു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങുമെന്ന് അധികൃതർ അറിയിച്ചു.