ജി​ല്ല​യി​ൽ അ​തീ​വ ജാ​ഗ്ര​ത മു​ന്നൊ​രു​ക്ക​ങ്ങ​ൾ സ​ർ​വ​സ​ജ്ജം
Tuesday, October 19, 2021 10:05 PM IST
ഇ​ടു​ക്കി: സം​സ്ഥാ​ന​ത്ത് ഇ​ന്നു​മു​ത​ൽ ചു​ഴ​ലി​ക്കാ​റ്റും ക​ന​ത്ത മ​ഴ​യും കാ​ലാ​വ​സ്ഥ വി​ഭാ​ഗം പ്ര​വ​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ൽ അ​തീ​വ ജാ​ഗ്ര​ത. 24 വ​രെ രാ​ത്രി​യാ​ത്ര നി​രോ​ധി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബാ ജോ​ർ​ജ് അ​റി​യി​ച്ചു. ജി​ല്ല​യി​ൽ ഇ​ന്നു​മു​ത​ൽ 24 വ​രെ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. അ​ടി​യ​ന്ത​ര​മാ​യി ചേ​ർ​ന്ന ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി യോ​ഗം ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലും ഉ​ണ്ടാ​യ ഇ​ട​ങ്ങ​ളി​ൽ അ​തീ​വ ശ്ര​ദ്ധ പു​ല​ർ​ത്താ​ൻ റ​വ​ന്യു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ഇ​ടു​ക്കി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട്ട​യം- കു​മ​ളി റോ​ഡി​ൽ അ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​യി ഗ​താ​ഗ​തം നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ദേ​വി​കു​ളം ഗ്യാ​പ് റോ​ഡ് സ്ഥി​തി​ക​ൾ വി​ല​യി​രു​ത്തി മാ​ത്രം തു​റ​ക്കും. മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ നി​ർ​ബ​ന്ധ​പൂ​ർ​വം ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം​ന​ൽ​കി. ഇ​ന്നും നാ​ളെ​യും റ​വ​ന്യൂ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ബ​ന്ധ​മാ​യും ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണം. മെ​ഡി​ക്ക​ൽ ലീ​വ് ഒ​ഴി​കെ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.
അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ മ​ണ്ണു​മാ​റ്റ​ൽ യ​ന്ത്ര​ങ്ങ​ൾ ത​യാ​റാ​ക്കി നി​ർ​ത്തും. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ്ടാ​യി​രി​ക്ക​ണം. ജി​ല്ല​യി​ൽ പാ​റ​മ​ട​ക​ളും മ​ണ്ണെ​ടു​പ്പും ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പാ​ടി​ല്ല. അ​പ​ക​ട​നി​ല​യി​ലു​ള്ള മ​ര​ങ്ങ​ൾ ഇ​നി​യു​മു​ണ്ടെ​ങ്കി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ട​പെ​ട്ട് അ​വ വെ​ട്ടി​മാ​റ്റ​ണം. ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ പാ​റ​ക്ക​ല്ലു​ക​ൾ സു​ര​ക്ഷി​ത​മാ​യി പൊ​ട്ടി​ച്ചു​നീ​ക്ക​ണം.
ദേ​വി​കു​ളം താ​ലൂ​ക്കി​ൽ എ​ല്ലാ​വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സ​ബ് ക​ള​ക്ട​ർ രാ​ഹു​ൽ കൃ​ഷ്ണ ശ​ർ​മ അ​റി​യി​ച്ചു. മാ​ങ്കു​ളം, ആ​ന​വി​ര​ട്ടി തു​ട​ങ്ങി അ​തീ​വ അ​പ​ക​ട സാ​ധ്യ​താ മേ​ഖ​ല​ക​ളി​ൽ ക​ർ​ശ​ന ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ ജി​ല്ലാ​ക​ള​ക്ട​ർ നി​ർ​ദേ​ശം​ന​ൽ​കി. മു​ല്ല​പ്പെ​രി​യാ​ർ സാ​ന്നി​ധ്യ​മേ​ഖ​ല​യാ​യ മ​ഞ്ചു​മ​ല​യി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കും.
ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. വാ​ക്സി​ൻ ഇ​നി​യും എ​ടു​ക്കാ​ത്ത​വ​ർ​ക്ക് അ​ത് ന​ൽ​ക​ണം.
ഇ​ടു​ക്കി ഡാം ​തു​റ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ഴ​ത്തോ​പ്പ്, കീ​രി​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ ഇ​പ്പോ​ൾ 14 പേ​ർ ക​ഴി​യു​ന്നു​ണ്ട്. ക്യാ​ന്പു​ക​ളി​ൽ മെ​ഡി​ക്ക​ൽ ടീം ​ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ ത​ഹ​സി​ൽ​ദാ​ർ​മാ​രും വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രും മ​റ്റ് ഇ​ത​ര വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.