തൂ​ക്കു​പാ​ലം ക്ഷീ​രോ​ത്പാ​ദ​ക ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ടു
Friday, October 15, 2021 10:09 PM IST
നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ലം ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ടു. ഒ​ന്പ​തം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ അ​ഞ്ച് അം​ഗ​ങ്ങ​ൾ സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന പ​രി​ധി​ക്ക് പു​റ​ത്തു​ള്ള​വ​രാ​യ​തി​നാ​ൽ ഇ​വ​രെ അ​യോ​ഗ്യ​രാ​ക്കി​യ​തോ​ടെ ഭ​ര​ണ​സ​മി​തി​യി​ൽ ക്വാ​റം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് ഡ​യ​റി​ഫാം ഇ​ൻ​സ്ട്ര​ക്ട​ർ ബി​നാ​ഷ് തോ​മ​സാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ. സം​ഘം രൂ​പി​ക​രി​ച്ച​തു​മു​ത​ൽ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള മു​ന്ന​ണി​യാ​ണ് ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യു​ള്ള മു​ന്ന​ണി അ​ഞ്ചു സീ​റ്റു​നേ​ടി ഭ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.