കാ​ട്ടാ​ന​ക​ളെ നാ​ട്ടി​ൽ​നി​ന്നു തു​ര​ത്തു​ന്ന​തു​വ​രെ സ​മ​ര​മെ​ന്ന്
Friday, October 15, 2021 10:09 PM IST
രാ​ജ​കു​മാ​രി: ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ കാ​ട്ടാ​ന​ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും​വ​രെ സ​മ​രം​ചെ​യ്യു​മെ​ന്ന് പൂ​പ്പാ​റ​യി​ൽ ചേ​ർ​ന്ന ജ​ന​കീ​യ സ​മി​തി യോ​ഗം അ​റി​യി​ച്ചു. ദി​വ​സ​ങ്ങ​ൾ​ക്കു​മു​ൻ​പ് എ​സ് വ​ള​വി​ൽ ബൈ​ക്കി​ൽ ഭ​ർ​ത്താ​വി​നൊ​പ്പം സ​ഞ്ച​രി​ച്ച വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ ഒ​റ്റ​യാ​ൻ പ്ര​ദേ​ശ​ത്തു​നി​ന്ന് ഇ​തു​വ​രെ​യും മ​ട​ങ്ങി​യി​ട്ടി​ല്ല. വ​ന്യ​ജീ​വി ശ​ല്യം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ വ​നം​വ​കു​പ്പ് പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശാ​ന്ത​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, നാ​ല് വാ​ർ​ഡു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജ​ന​കീ​യ സ​മി​തി രൂ​പീ​ക​രി​ച്ച​ത്. വ​നംവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മു​ത​ൽ മു​ഖ്യ​മ​ന്ത്രി വ​രെ​യു​ള്ള​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​സ്. വ​ന​രാ​ജ്, പി.​ടി. മു​രു​ക​ൻ, നി​ർ​മ​ലാ​ദേ​വി എ​ന്നി​വ​രും മൂ​ല​ത്ത​റ, ത​ല​ക്കു​ളം, തോ​ണ്ടി​മ​ല, ആ​ന​യി​റ​ങ്ങ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വ​നാ​വ​കാ​ശ രേ​ഖ വി​ത​ര​ണം ചെ​യ്തു

വ​ണ്ടി​പ്പെ​രി​യാ​ർ: സ​ത്രം മേ​ഖ​ല​യി​ലെ മ​ല​ഭ​ണ്ഡാ​രം ആ​ദി​വാ​സി കോ​ള​നി​യി​ലെ 15 കു​ടും​ബ​ങ്ങ​ൾ​ക്ക് വ്യ​ക്തി​ഗ​ത വ​നാ​വ​കാ​ശ രേ​ഖ വി​ത​ര​ണം ചെ​യ്തു. വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വ​നാ​വ​കാ​ശ രേ​ഖ ല​ഭി​ച്ച​തോ​ടെ കോ​ള​നി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി സ​ർ​ക്കാ​രി​ന് നേ​രി​ൽ ഇ​ട​പെ​ടാ​നാ​കും. ച​ട​ങ്ങി​ൽ അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ശ്രീ​രാ​മ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​പി. രാ​ജേ​ന്ദ്ര​ൻ, ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ മ​ഞ്ജു ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ എ. ​ഗു​ണേ​ശ്വ​രി, ഡോ. ​ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.