സ​ഞ്ചാ​രി​ക​ൾ​ക്ക് ത്രി​ൽ​പ​ക​ർ​ന്ന് അ​യ്യ​പ്പ​ൻ​കോ​വി​ലി​ൽ ക​യാ​ക്കിം​ഗ്
Friday, October 15, 2021 10:06 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വേ​കാ​ൻ അ​യ്യ​പ്പ​ൻ​കോ​വി​ലി​ൽ ക​യാ​ക്കിം​ഗ് ഫെ​സ്റ്റി​വ​ൽ ആ​രം​ഭി​ച്ചു. ഫെ​സ്റ്റി​വ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. അ​യ്യ​പ്പ​ൻ​കോ​വി​ലി​നെ കേ​ര​ള​ത്തി​ന്‍റെ​യും ഇ​ന്ത്യ​യു​ടെ​യും ടൂ​റി​സം മാ​പ്പി​ലേ​ക്ക് ഉ​യ​ർ​ത്തി​കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി​മോ​ൾ ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഭ​ര​ണ​കൂ​ടം, ഡി​ടി​പി​സി, അ​യ്യ​പ്പ​ൻ കോ​വി​ൽ- കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ, കെ ​എ​സ്ഇ​ബി, വ​നം വ​കു​പ്പ് തു​ട​ങ്ങി​യ​വ​രാ​ണ് ഫെ​സ്റ്റി​വ​ലി​ന്‍റെ പ​ങ്കാ​ളി​ക​ൾ.

അ​ഡ്വ​ഞ്ച​ർ ടൂ​റി​സം രം​ഗ​ത്ത് അ​ന്ത​ർ​ദേ​ശീ​യ ശ്ര​ദ്ധ നേ​ടാ​ൻ ക​ഴി​യു​ന്ന കാ​യി​ക വി​നോ​ദ​മാ​ണി​ത്. ഒ​റ്റ​യ്ക്കും ര​ണ്ടാ​ൾ വീ​ത​വും സാ​ഹ​സി​ക യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന ക​യാ​ക്കു​ക​ളാ​ണ് അ​യ്യ​പ്പ​ൻ കോ​വി​ലി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഘോ​ഷ വേ​ദി​യാ​യ അ​യ്യ​പ്പ​ൻ​കോ​വി​ൽ തൂ​ക്കു​പാ​ല​ത്തി​ന് സ​മീ​പം ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​വു​മു​ണ്ട്. ക​യാ​ക്കിം​ഗി​നാ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​വി​ടെ ന​ട​പ്പി​ലാ​ക്കും. കാ​യി​ക വി​നോ​ദം ജി​ല്ല​യി​ൽ വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​യാ​ക്കിം​ഗി​ന് ലൈ​ഫ് ജാ​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​രി​പാ​ടി നാ​ളെ സ​മാ​പി​ക്കും.

ഫെ​സ്റ്റി​വ​ലി​ൽ ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ, കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴി​ക്കാ​ട്ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ശ ആ​ന്‍റ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​ല​ജ വി​നോ​ദ്, ഡി​ടി​പി​സി സെ​ക്ര​ട്ട​റി പി.​എ​സ്. ഗി​രീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.