"വ​ഴി' ഒ​രു​ങ്ങ​ട്ടെ; നേ​ട്ടം പ​ല​ത്
Wednesday, October 13, 2021 10:15 PM IST
ജി​ജു ജോ​ര്‍​ജ്

കോ​ത​മം​ഗ​ലം: ആ​ലു​വ-​മൂ​ന്നാ​ര്‍ പൈ​തൃ​ക​പാ​ത തു​റ​ന്നു​കി​ട്ടി​യാ​ല്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്കു മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം വി​ക​സ​ന​ത്തി​നു ത​ന്നെ പു​തി​യ മു​ഖഛാ​യ ല​ഭി​ക്കു​മെ​ന്നാ​ണു വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ല്‍. ഇ​ക്കാ​ര്യം വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. വി​വി​ധ കോ​ട​തി​ക​ളി​ലും വി​ഷ​യം ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

കു​ട്ട​മ്പു​ഴ, മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ര ല​ക്ഷ​ത്തി​ല​ധി​കം ജ​ന​ങ്ങ​ള്‍​ക്കു ത​ങ്ങ​ളു​ടെ കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കു കൂ​ടു​ത​ല്‍ വി​പ​ണി ക​ണ്ടെ​ത്തു​ന്ന​തി​നും കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍​ക്കു മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കു​ന്ന​തി​നും പാ​ത​യു​ടെ പു​ന​രു​ദ്ധാ​ര​ണം സ​ഹാ​യ​ക​മാ​കു​മെ​ന്ന് എം​എ​ല്‍​എ​മാ​രാ​യ എം.​എം. മ​ണി (ഉ​ടു​മ്പ​ന്‍​ചോ​ല), ആ​ന്‍റ​ണി ജോ​ണ്‍ (കോ​ത​മം​ഗ​ലം), എ. ​രാ​ജ (ദേ​വി​കു​ളം) എ​ന്നി​വ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഭാ​വി​യി​ല്‍ ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്ക് ആ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍, നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യ്ക്കും പ്ര​യോ​ജ​നം ചെ​യ്യും.

ഇ​പ്പോ​ഴ​ത്തെ ആ​ലു​വ-​മൂ​ന്നാ​ര്‍ റോ​ഡി​ല്‍ (കൊ​ച്ചി -മ​ധു​ര ദേ​ശീ​യ​പാ​ത) കു​ത്ത​നെ​യു​ള്ള ക​യ​റ്റി​റ​ക്ക​ങ്ങ​ളും കൊ​ടും​വ​ള​വു​ക​ളും വ​ര്‍​ഷ​കാ​ല​ത്തെ മ​ണ്ണി​ടി​ച്ചി​ലും വാ​ഹ​ന​പ്പെ​രു​പ്പ​വും അ​പ​ക​ട​ങ്ങ​ളു​മെ​ല്ലാം ഗ​താ​ഗ​ത​ത്തി​നു ത​ട​സ​മാ​ണ്. ഈ ​പാ​ത​യ്ക്കു സ​മാ​ന്ത​ര പാ​ത​യെ​ന്ന നി​ല​യി​ല്‍ രാ​ജ​പാ​ത​യു​ടെ പു​ന​രു​ദ്ധാ​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പ​ക്ഷി​സ​ങ്കേ​തം മു​ത​ല്‍
വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍​വ​രെ
കോ​ത​മം​ഗ​ല​ത്തു​നി​ന്നു രാ​ജ​പാ​ത​യി​ലൂ​ടെ​യു​ള്ള മൂ​ന്നാ​ര്‍ യാ​ത്ര​യി​ല്‍, കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കാ​ന്‍ പ​ല​തു​ണ്ട്. പ്ര​സി​ദ്ധ​മാ​യ ത​ട്ടേ​ക്കാ​ട് പ​ക്ഷി​സ​ങ്കേ​തം ഈ ​പാ​ത​യി​ലാ​ണ്. ഇ​ട​മ​ല​യാ​ര്‍, പൂ​യം​കു​ട്ടി പു​ഴ​ക​ളു​ടെ സം​ഗ​മ​സ്ഥാ​ന​മാ​യ ആ​ന​ക്ക​യം, പെ​രി​യാ​ര്‍​വാ​ലി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ റി​സ​ര്‍​വോ​യ​ര്‍, ക​ണ്ടം​പാ​റ, പ്രാ​വ്കു​ത്ത്, പീ​ണ്ടി​മേ​ട് വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍, മ​നോ​ഹ​ര​മാ​യ ന​ദി​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ഇ​തു​വ​ഴി പോ​കു​ന്ന​വ​ര്‍​ക്കു ന​യ​നാ​ന​ന്ദം പ​ക​രു​ന്ന കാ​ഴ്ച​ക​ളാ​ണ്. മ​ര​ങ്ങ​ള്‍​ക്കി​ട​യി​ലൂ​ടെ​യു​ള്ള യാ​ത്രാ​നു​ഭ​വ​വും വ്യ​ത്യ​സ്ത​മാ​ണ്.

ആ​ദി​വാ​സി​ക​ള്‍​ക്കു
നേ​ട്ട​മാ​കും
വ​ന​മേ​ഖ​ല​യോ​ടു ചേ​ര്‍​ന്നു​ള്ള പ​ഴ​യ രാ​ജ​പാ​ത​യു​ടെ പു​ന​രു​ദ്ധാ​ര​ണം ഈ ​മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ദി​വാ​സി​ക​ള്‍​ക്കും നേ​ട്ട​മാ​കും. കേ​ര​ള​ത്തി​ലെ ഏ​ക ആ​ദി​വാ​സി പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​യി​ലെ 28 കോ​ള​നി​ക​ളി​ലെ 4,638 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 15,000 ത്തോ​ളം ആ​ദി​വാ​സി, ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ര്‍​ക്കു ഗു​ണം ചെ​യ്യു​ന്ന​താ​കും പാ​ത​യു​ടെ ന​വീ​ക​ര​ണം.
കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ 1,510 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളി​ലാ​യി 5,000 ത്തോ​ളം പേ​ര്‍ താ​മ​സി​ക്കു​ന്നു​ണ്ട്. മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ലെ 13 ആ​ദി​വാ​സി കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 2,914 ഉം ​അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ലെ കു​റ​ത്തി​ക്കു​ടി​യി​ല്‍ 285 കു​ടും​ബ​ങ്ങ​ളി​ലാ​യി 836 പേ​രും താ​മ​സ​ക്കാ​രാ​യു​ണ്ട്. രാ​ജ​പാ​ത ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​നാ​യാ​ല്‍ ഇ​വ​രു​ടെ സാ​മൂ​ഹ്യ, സാ​മ്പ​ത്തി​ക ജീ​വി​ത​ക്ര​മ​ത്തി​ല്‍ വ​ള​ര്‍​ച്ച​യു​ണ്ടാ​കു​മെ​ന്നു വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

വ​നം​വ​കു​പ്പ് ചെ​യ്ത​തു
ശ​രി​യോ?
വ​ന​സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ പേ​രി​ല്‍, ആ​ലു​വ -മൂ​ന്നാ​ര്‍ രാ​ജ​പാ​ത​യി​ല്‍ പൂ​യം​കു​ട്ടി ഭാ​ഗ​ത്തു മ​ല​യാ​റ്റൂ​ര്‍ ഫോ​റ​സ്റ്റ് ഡി​വി​ഷ​ന്‍ അ​ധി​കൃ​ത​ര്‍ വഴി കെ​ട്ടി​യ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു​കാ​ല​ത്ത് ക​ര്‍​ഷ​ക​രും ആ​ദി​വാ​സി​ക​ളും പൊ​തു​വ​ഴി​യാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​ഴി​യാ​ണി​ത്.
രാ​ജ​പാ​ത​യി​ല്‍ കോ​ത​മം​ഗ​ലം മു​ത​ല്‍ പൂ​യം​കു​ട്ടി വ​രെ 27 കി​ലോ​മീ​റ്റ​ര്‍ ദൂ​രം ആ​ധു​നി​ക നി​ല​വാ​ര​ത്തി​ല്‍ റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. തു​ട​ര്‍​ന്നു​ള്ള ഭാ​ഗ​ത്തു ക​ല്ലു വി​രി​ച്ച പാ​ത​യാ​ണ്. പാ​ല​ങ്ങ​ള്‍​ക്കു പ​ക​രം ക​ല്ലു​ക​ള്‍ നി​ര​ത്തി​യു​ള്ള ച​പ്പാ​ത്തു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. വ​ന​ത്തി​ല്‍​നി​ന്നു ശേ​ഖ​രി​ച്ച ഈ​റ്റ​യും മു​ള​യും ലോ​റി​ക​ളി​ല്‍ ഈ ​വ​ഴി​യി​ലൂ​ടെ കൊ​ണ്ടു​പോ​യി​രു​ന്നു. കു​റ​ത്തി​ക്കു​ടി, മേ​ട്‌​നാ​പ്പാ​റ​ക്കു​ടി, ഞ​ണ്ടു​കു​ളം ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍ ത​ങ്ങ​ളു​ടെ കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളും തേ​നും മ​റ്റും വി​ല്‍​ക്കാ​ന്‍ ഈ ​വ​ഴി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ള്‍ വ​നം വ​കു​പ്പ് അ​ട​ച്ചു​കെ​ട്ടി​യി​ട്ടു​ള്ള​ത്.
ഈ ​പാ​ത ത​ങ്ങ​ളു​ടെ അ​ധീ​ന​ത​യി​ലു​ള്ള പാ​ത​യ​ല്ലെ​ന്നു വ​നം വ​കു​പ്പു​ത​ന്നെ സ​മ്മ​തി​ക്കു​ന്ന രേ​ഖ​ക​ള്‍ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്ത് ഗ്രാ​മ​വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ഷാ​ജി പ​യ്യാ​നി​ക്ക​ലി​നു ല​ഭി​ച്ച രേ​ഖ​ക​ളി​ല്‍ ഇ​തു വ്യ​ക്ത​മാ​ണ്.
പൂ​യം​കു​ട്ടി മു​ത​ല്‍ പീ​ണ്ടി​മേ​ട്- തോ​ളു​ന​ട- കു​ഞ്ചി​യാ​ര്‍ വ​ഴി​യു​ള്ള രാ​ജ​പാ​ത, ഫോ​റ​സ്റ്റ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്റ് നി​ര്‍​മി​ച്ച​ത​ല്ലെ​ന്നു മ​ല​യാ​റ്റൂ​ര്‍ ഡി​വി​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ഇ​തി​ല്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വ​ഴി വ​നം വ​കു​പ്പ് കെ​ട്ടി​യ​ട​ച്ച​തി​ലെ യു​ക്തി​യും അ​നൗ​ചി​ത്യ​വും കോ​ട​തി​യി​ലും ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ​രി​സ്ഥി​തി​വി​രു​ദ്ധ​മാ​വി​ല്ല
രാ​ജ​പാ​ത
പ​ഴ​യ രാ​ജ​പാ​ത ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തു പ​രി​സ്ഥി​തി​യു​ടെ​യും വ​ന്യ​ജീ​വി​ക​ളു​ടെ​യും ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്കു ത​ട​സ​മാ​കു​മെ​ന്ന് ഒ​രു വി​ഭാ​ഗം പ​രി​സ്ഥി​തി പ്രേ​മി​ക​ള്‍ വാ​ദി​ക്കു​ന്നു​ണ്ട്. പാ​ത പു​ന​രു​ദ്ധ​രി​ക്കു​മ്പോ​ള്‍ മ​ര​ങ്ങ​ള്‍ വെ​ട്ടി​ക്ക​ള​യേ​ണ്ടി​വ​രു​മെ​ന്നും അ​തു പ​രി​സ്ഥി​തി​ക്കു ദോ​ഷ​മാ​കു​മെ​ന്നും പാ​ത​യ്ക്ക് എ​തി​ര്‍​പ്പു​ന്ന​യി​ക്കു​ന്ന വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടു ചേ​ര്‍​ന്ന് ഇ​വ​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
ഈ ​വാ​ദ​ങ്ങ​ള്‍ വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണു പ്ര​ദേ​ശ​വാ​സി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പാ​ത​ക​ള്‍ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടെ​ന്ന് ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. നേ​ര്യ​മം​ഗ​ലം-​ക​ല്ലാ​ര്‍​കു​ട്ടി, കു​ള​മാ​വ്- പൈ​നാ​വ്, പ​മ്പ-​ഗ​വി, വാ​ഴ​ച്ചാ​ല്‍-​മ​ല​ക്ക​പ്പാ​റ റോ​ഡു​ക​ളെ​ല്ലാം വ​ന്യ​ജീ​വി​ക​ളു​ടെ സ​മീ​പ്യ​മു​ള്ള മേ​ഖ​ല​ക​ളി​ലെ പൊ​തു​പാ​ത​ക​ളാ​ണ്. ഇ​വി​ട​ത്തു​കാ​ര്‍ വ​ന​ത്തോ​ടും വ​ന്യ​ജീ​വി​ക​ളോ​ടും ഇ​ട​പ​ഴ​കി​യും പ്ര​കൃ​തി​യെ സ്‌​നേ​ഹി​ച്ചും ജീ​വി​ക്കു​ന്ന​വ​രാ​ണെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.
രാ​ജ​പാ​ത 15 കി​ലോ​മീ​റ്റ​ര്‍ മാ​ത്ര​മാ​ണു വ​ന​ത്തി​നു​ള്ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. പൂ​യം​കു​ട്ടി മു​ത​ല്‍ പീ​ണ്ടി​മേ​ട് വ​രെ​യു​ള്ള ഏ​ഴു കി​ലോ​മീ​റ്റ​ര്‍ പൂ​യം​കു​ട്ടി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക്കാ​യി നേ​ര​ത്തെ കെ​എ​സ്ഇ​ബി പു​ന​രു​ദ്ധ​രി​ച്ചി​രു​ന്നു. മാ​ങ്കു​ള​ത്തു​നി​ന്നു മൂ​ന്നാ​ര്‍ വ​രെ 13 കി​ലോ​മീ​റ്റ​ര്‍ ക​ല്ലാ​ര്‍ എ​സ്‌​റ്റേ​റ്റി​ന്‍റെ ഭാ​ഗ​മാ​യ തേ​യി​ല തോ​ട്ട​ങ്ങ​ളാ​ണ്.

ഇ​ന്ധ​ന​ലാ​ഭം
നി​ല​വി​ലു​ള്ള ആ​ലു​വ-​മൂ​ന്നാ​ര്‍ പാ​ത​യ്ക്കു പ​ക​ര​മാ​യി പ​ഴ​യ രാ​ജ​പാ​ത പു​ന​രു​ദ്ധ​രി​ച്ചാ​ല്‍ യാ​ത്ര​യി​ല്‍ 20 കി​ലോ​മീ​റ്റ​റി​ന്‍റെ കു​റ​വു​ണ്ടാ​കും. ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കു​മാ​യി 40 കി​ലോ​മീ​റ്റ​ര്‍. ദി​വ​സേ​ന അ​ഞ്ഞൂ​റി​ല​ധി​കം വാ​ഹ​ന​ങ്ങ​ള്‍ പോ​കു​ന്ന ഈ ​റൂ​ട്ടി​ല്‍ കു​തി​ച്ചു​യ​രു​ന്ന ഇ​ന്ധ​ന​വി​ല​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ഇ​ന്ധ​ന​ലാ​ഭം ചെ​റു​ത​ല്ല. ഒ​രു വാ​ഹ​ന​ത്തി​ന് ശ​രാ​ശ​രി ഇ​ന്ധ​ന​ക്ഷ​മ​ത ക​ണ​ക്കാ​ക്കി​യാ​ല്‍ 20 കി​ലോ​മീ​റ്റ​ര്‍ യാ​ത്ര​യ്ക്ക് 120 രൂ​പ ചെ​ല​വാ​കും. ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള യാ​ത്ര​യി​ല്‍ 240 രൂ​പ. ഇ​ത്ര​യും രൂ​പ​യും ഇ​ന്ധ​ന ഉ​പ​യോ​ഗ​വും കു​റ​യ്ക്കാ​ന്‍ രാ​ജ​പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര സ​ഹാ​യ​ക​മാ​കും. ഇ​ന്ധ​ന ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തു പ​രി​സ്ഥി​തി​യോ​ടു ചെ​യ്യു​ന്ന സേ​വ​നം കൂ​ടി​യാ​യി ക​ണ​ക്കാ​ക്കാം.

വ​രു​ന്നു, ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍
എ​സ്റ്റി​മേ​റ്റ്
ആ​ലു​വ-​മൂ​ന്നാ​ര്‍ രാ​ജ​പാ​ത​യു​ടെ ന​വീ​ക​ര​ണ​ത്തി​നു ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​ന്‍ പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പാ​ത പു​ന​ര്‍​നി​ര്‍​മി​ച്ചു സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ന്ന​ത്. രാ​ജ​പാ​ത സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ല്‍​എ നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​നു മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. റോ​ഡ് തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ള്‍ ല​ഭി​ച്ച​താ​യും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു വ​നം വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

(അ​വ​സാ​നി​ച്ചു)