സ്വ​കാ​ര്യവ്യ​ക്തി പൊതുമരാമത്ത് റോ​ഡ് കൈയേ​റു​ന്ന​താ​യി പ​രാ​തി
Wednesday, October 13, 2021 10:12 PM IST
നെ​ടു​ങ്ക​ണ്ടം: മാ​വ​ടി കു​ഴി​ക്കൊ​ന്പി​ൽ സ്വ​കാ​ര്യ വ്യ​ക്തി പ​ഞ്ചാ​യ​ത്തു​റോ​ഡും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡും കൈ​യേ​റു​ന്ന​താ​യി പ​രാ​തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി ര​ജി​സ്റ്റ​റി​ലു​ള്ള കു​ഴി​ക്കൊ​ന്പ് - പ​ള്ളി​വാ​തു​ക്ക​ൽ​പ​ടി റോ​ഡ് കൈ​യേ​റി വേ​ലി നി​ർ​മി​ച്ച നി​ല​യി​ലാ​ണ്. ആ​റു​മീ​റ്റ​ർ വീ​തി​യു​ണ്ടാ​യി​രു​ന്ന റോ​ഡി​ന്‍റെ ഒ​രു​വ​ശം ഇ​ടി​ച്ചു​താ​ഴ്ത്തി വേ​ലി കെ​ട്ടി​ത്തി​രി​ച്ച് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

റോ​ഡി​ന്‍റെ 50 മീ​റ്റ​റോ​ളം ഭാ​ഗം വേ​ലി​കെ​ട്ടി തി​രി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ മ​ണ്ണി​റ​ക്കി സ്ഥ​ലം കൈ​യേ​റാ​ൻ സ്വ​കാ​ര്യ വ്യ​ക്തി ശ്ര​മി​ച്ച​ത് നാ​ട്ടു​കാ​ർ ത​ട​യു​ക​യും കൈ​യേ​റ്റം സം​ബ​ന്ധി​ച്ച് നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന വി​ജ​യ​ൻ, സെ​ക്ര​ട്ട​റി പി. ​അ​ജി​കു​മാ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. റോ​ഡ് കൈ​യേ​റി​യ​ത് ബോ​ധ്യ​പ്പെ​ട്ടെ​ന്നും സ്വ​കാ​ര്യ വ്യ​ക്തി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി.

കൂ​ടാ​തെ ക​ൽ​ക്കൂ​ന്ത​ൽ - പെ​രി​ഞ്ചാം​കു​ട്ടി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണെ​ടു​ത്തു​മാ​റ്റി സ്വ​ന്ത​മാ​ക്കാ​ൻ ഇ​യാ​ൾ ശ്ര​മി​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ മ​ണ്ണ് മാ​റ്റി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ള്ള് രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​യി​ൽ വെ​ള്ള​മി​റ​ങ്ങി റോ​ഡ് ഇ​ടി​യാ​ൻ സാ​ധ്യ​ത​യു​മു​ണ്ട്.

സ​മീ​പ​ത്തു ത​ന്നെ​യു​ള്ള മ​റ്റൊ​രു പു​ര​യി​ട​ത്തി​ലെ ഭൂ​മി​യും ഇ​പ്ര​കാ​രം മ​ണ്ണു​മാ​ന്തി കൈ​യേ​റാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മ​ണ്ണ് മാ​റ്റി​യ​തി​നെ​ത്തു​ട​ർ​ന്ന് കാ​രി​യി​ൽ മോ​ളി​യു​ടെ വീ​ടി​നും ജ​ല​സം​ഭ​ര​ണി​ക്കും ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. മ​ണ്ണ് മാ​റ്റി​യ സ്ഥ​ലം ഇ​ടി​യാ​തി​രി​ക്കാ​ൻ പ​ടു​താ ഇ​ട്ടി​രി​ക്കു​ക​യാ​ണ് ഇ​വ​ർ.

സം​ഭ​വം സം​ബ​ന്ധി​ച്ച് ആ​ർ​ടി​ഒ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.