വ്യാ​പാ​രി​ക​ൾ ക​ട​യ​ട​പ്പ് സ​മ​രം ന​ട​ത്തി
Friday, September 24, 2021 9:58 PM IST
ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ ല​ബ്ബ​ക​ട​യി​ൽ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന വ​രി​ക്കാ​നി സി​നോ​ജി​നേ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടാ​ത്ത​തി​നെ​തി​രെ വ്യാ​പാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​യ​ട​പ്പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു. വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ അ​ര​മ​ണി​ക്കൂ​ർ ക​ട​യ​ട​ച്ചാ​ണ് വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് അ​യ​ൽ​വാ​സി സി​നോ​ജി​നേ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച​ത്. തു​ട​ർ​ന്ന് പ്ര​തി ഒ​ളി​വി​ൽ​പോ​യി.
വ്യാ​പാ​രി സ​മി​തി​യു​ടെ​യും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.
പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ൽ പോ​ലീ​സ് അ​ലം​ഭാ​വം തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ് മ​മ്മൂ​ട്ടി​ൽ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ബാ​ബു അ​ഞ്ചാ​നി​ക്ക​ൽ, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് മ​ങ്ങാ​ട്ട് പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.