വ​ഴി​യ​രി​കി​ൽ മാ​ലി​ന്യം ത​ള്ളി​യ ആ​ളെ പി​ടി​കൂ​ടി പി​ഴ​യ​ട​പ്പി​ച്ചു
Friday, September 24, 2021 9:56 PM IST
കോ​ടി​ക്കു​ളം: വ​ഴി​യ​രി​കി​ൽ മാ​ലി​ന്യം ത​ള്ളി​യ ആ​ളെ പി​ടി​കൂ​ടി പി​ഴ​യ​ട​പ്പി​ച്ചു. വ​ണ്ണ​പ്പു​റം സ്വ​ദേ​ശി കെ.​കെ. സ​ലി​മി​നെ​യാ​ണ് വി​ളി​ച്ചു​വ​രു​ത്തി മാ​ലി​ന്യം തി​രി​കെ എ​ടു​പ്പി​ക്കു​ക​യും 10,000 രൂ​പ പി​ഴ​യ​ട​പ്പി​ക്കു​ക​യും ചെ​യ്ത​ത്. തൊ​ടു​പു​ഴ -വ​ണ്ണ​പ്പു​റം റോ​ഡി​ൽ വൈ​ദ്യ​ൻ​പ​ടി ഭാ​ഗ​ത്താ​ണ് ഇ​ന്ന​ലെ രാ​വി​ലെ മാ​ലി​ന്യം ത​ള്ളി​യ​ത്.
ഇ​തു ശ്ര​ദ്ധ​യി​ൽ​പെ​ട്ട വൈ​ദ്യ​ൻ​പ​ടി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വി​വ​രം പ​ഞ്ചാ​യ​ത്തം​ഗം ഇ​ഷ സോ​ണ​ലി​നെ അ​റി​യി​ച്ചു. ഇ​വ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രും പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. മാ​ലി​ന്യ​ത്തി​ൽ​നി​ന്നും ല​ഭി​ച്ച ഫോ​ണ്‍ ന​ന്പ​ർ വ​ഴി​യാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. കാ​ളി​യാ​ർ സി​ഐ ഹ​ണി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ലി​ൻ​സ​ണ്‍ ഫി​ലി​പ്പ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.